Image

സുപ്രീം കോടിതി വിധി: ടെലികോം മേഖലയിലെ ഓഹരികളുടെ വിലയിടിഞ്ഞു

Published on 02 February, 2012
സുപ്രീം കോടിതി വിധി: ടെലികോം മേഖലയിലെ ഓഹരികളുടെ വിലയിടിഞ്ഞു
മുംബൈ: ജനവരി 2008ന് ശേഷം അനുവദിച്ച 122 ടു.ജി ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള സുപ്രീം കോടിതി വിധിയെത്തുടര്‍ന്ന് ടെലികോം മേഖലയിലെ ഓഹരികളുടെ വിലയിടിഞ്ഞു.

ഐഡിയ സെല്ലുലാര്‍ ഓഹരികളുടെ വില 2.6 ശതമാനത്തോളം താഴ്ന്നു. റാദ്ദാക്കിയ ലൈസന്‍സുകളില്‍ ഐഡിയ സെല്ലുലാറിന് ലഭിച്ച 21 ലൈസന്‍സുകളും ഉള്‍പ്പെടും. പിന്നിട് തിരിച്ചു കയറിയ ഓഹരികള്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.

13 സര്‍ക്കിളുകളിലെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഓഹരികളുടെ വില 4 ശതമാനത്തോളം താഴ്ന്നു. 101.80 രൂപ നിരക്കില്‍ വ്യാപാരമാരംഭിച്ച ഓഹരികള്‍ 3.39 ശതമാനം താഴ്ന്ന് 97.00 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്. വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ടാറ്റാ ടെലീസര്‍വീസസ് എന്നീ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസിന് ലഭിച്ച 22 ലൈസന്‍സുകളും ടാറ്റാ ടെലീസര്‍വീസസിന് ലഭിച്ച 3 ലൈസന്‍സുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. യൂണിടെക്കിന് ലഭിച്ച 22 ലൈസന്‍സുകള്‍ റദ്ദാക്കയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില 9 ശതമാനത്തോളം ഇടിഞ്ഞു.

ടെലികോം മേഖലയില്‍ 23,000 കോടി രൂപ ഇറക്കിയിട്ടുള്ള സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ക്കും തിരിച്ചടി നേരിട്ടു. എസ്.ബി.ഐ ഓഹരികള്‍ 3.5 ശതമാനം താഴ്ന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് 0.2 ശതമാനവും, എച്ച്.ഡി.എഫ്.സി ബാങ്ക് 0.8 ശതമാനവും, പി.എന്‍.ബി 1.7 ശതമാനവും നഷ്ടം നേരിട്ടു. മറ്റു മുന്‍നിര ഓഹരികളില്‍ ഐ.ടി.സി, ടാറ്റാ മോട്ടോഴ്‌സ്, എച്ച്.ഡി.എഫ്.സി, ടാറ്റാ സ്റ്റീല്‍, സിപ്ല, ജെ.എസ്.പി.എല്‍, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ 0.4-1 ശതമാനം താഴ്ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക