Image

രൂപ മൂന്ന് മാസക്കാലത്തെ ഉയര്‍ന്ന നിലയില്‍

Published on 02 February, 2012
രൂപ മൂന്ന് മാസക്കാലത്തെ ഉയര്‍ന്ന നിലയില്‍
മുംബൈ: ഡോളറുമായുള്ള വിനിമയ മൂല്യത്തില്‍ രൂപ നില മെച്ചപ്പെടുത്തി മൂന്ന് മാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്ത്യയിലും, ചൈനയിലും, ജര്‍മനിയുലും ഉത്പന്ന നിര്‍മാണ മേഖലയിലെ വളര്‍ച്ച കൂടിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് രൂപ നില മെച്ചപ്പെടുത്തിയത്.

രൂപയുടെ ഡോളര്‍ മൂല്യം ഒരവസരത്തില്‍ 49.00 രൂപ നിരക്ക് വരെ ഉയര്‍ന്നു. 49.27/28 രൂപ നിരക്കിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിലെ നേട്ടവും യൂറോക്കും ഡോളറിനുമുണ്ടായ വില വര്‍ധനയും രൂപയുടെ നേട്ടത്തിന് സഹായകമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക