Image

ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ ജയില്‍ മോചിതനായി

Published on 02 February, 2012
ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ ജയില്‍ മോചിതനായി
ലണ്ടന്‍: ഒത്തുകളിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ ജയില്‍ മോചിതനായി. മൂന്ന് മാസത്തെ ശിക്ഷയ്ക്കുശേഷമാണ് ആമിര്‍ ജയില്‍ മോചിതനായത്. ജയിലിലെ നല്ല നടപ്പിനെ തുടര്‍ന്നാണ് ആറുമാസത്തെ ശിക്ഷയില്‍ ഇളവ് ലഭിച്ചത്. ഡോര്‍സെറ്റിലെ പോര്‍ട്ട്‌ലാന്റ് ജയിലില്‍ നിന്ന് ആമിറിനെ ബുധനാഴ്ച മോചിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

2010 ആഗസ്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ മന:പ്പൂര്‍വം നോബോള്‍ എറിയാന്‍ കോഴ വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആമിര്‍ ഉള്‍പ്പെടെ മൂന്ന് കളിക്കാര്‍ക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചത്.

വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ചതിനാല്‍ ആമിറിന് ആറ് മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. കേസില്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയ ആമിറിനും സല്‍മാന്‍ ഭട്ടിനും മുഹമ്മദ് ആസിഫിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

പാക് താരങ്ങളെ കൂടാതെ വാതുവയ്പ്പ് ഏജന്റ് മസ്ഹര്‍ മജീദിനും കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക