Image

കവിതേ, കന്യകേ (സുധീര്‍ പണിക്കവീട്ടില്‍)

Published on 30 May, 2016
കവിതേ, കന്യകേ (സുധീര്‍ പണിക്കവീട്ടില്‍)
ചിന്തിക്കയാണു ഞാന്‍ ചിന്തകളെന്തെന്നു
ചിന്തയില്ലാതെയീ ജീവിതമില്ലെന്നു
എന്നിലെ എന്നെ കവിയാക്കി മാറ്റിയ
കാലങ്ങള്‍ ഇനിയും തിരിച്ച് വരുമെന്നു
ഈ ഭൂമി തന്നില്‍ പതിഞ്ഞെന്റെ പാദങ്ങള്‍
എങ്ങും വെളിച്ചം പകര്‍ന്ന പകലുകള്‍
എന്നെ നടത്തിയ കൈവഴി താരകള്‍
ലോകം വലുതെന്ന് കാണിച്ച മോഹങ്ങള്‍
ഞാന്‍ കണ്ട പൊന്നിന്‍ കിനാവുകള്‍
കരളിലെ ചെപ്പില്‍ തുളുമ്പി തുടിച്ച് മദിച്ചവര്‍
ജരാനര കണ്ടെന്റെ തൂലിക തുമ്പത്തൊര-
ജ്ഞാത ജലബിന്ദു പൊട്ടി തകര്‍ന്നത്
കാവ്യാംഗനയെന്റെ തോളത്ത് തൂങ്ങിയെന്‍
ആത്മവിശ്വാസത്തെ കയ്യിലെടുത്തത്
മുത്തം പകര്‍ന്നവള്‍ ആലിംഗനം കൊണ്ടെന്‍
യൗവ്വനം വീണ്ടും തിരിച്ച് പിടിച്ചത്
പേടിക്കയില്ല ഞാന്‍ വാര്‍ദ്ധക്യമേ - എന്റെ
കവിതാനുരാഗിയെന്നരികിലുണ്ടെങ്കില്‍ ഞാന്‍
പ്രേമിച്ച് പ്രേമിച്ച് ഞാനുമവളുമീ ലോകം
പറുദീസയാക്കി മറിച്ചിടും
ചുംബനലോല നീ കാവ്യാംഗനെയെന്റെ
ചാരത്ത് വന്നിരുന്നൊന്നു ചിരി­ക്കുക.
Join WhatsApp News
andrew 2016-05-31 11:35:18
a bottle of wine, pen and paper and thee
sip the wine and put the pen down 
 take her hand in embrace to the strawberry park
climb slowly the ladders of solitude and bliss
or കാത്തു സൂഷിച്ച കസ്തൂരി  മാമ്പഴം 
തൂണും ചാരി നിന്നവന്‍ കൊണ്ട് പോകും 
പിന്നെ ഇ മലയാളിയില്‍  ഇങ്ങനെ പാടി പാടി നടക്കും .
ചുംബനവും ചാരത്ത്  ഉള്ള ഇരിപും  ചിരിയും  മതിയോ ?
64 കലകളിലെ അപ്സര യുമായി 
അണ്ണാറ കണ്ണന്‍ ആയി തുള്ളിച്ചാടു 
ഒഴുകട്ടെ കവിത ഒമര്‍ കയ്യാമിന്‍ കവിതകള്‍ പോല്‍ 
ദയനോസിയസിന്‍ മധു  ചഷകം പോല്‍ 

John Philip 2016-05-31 16:20:42
വയസ്സ് കാലത്ത് കവിതയെ പ്രേമിക്കുക. നല്ല
കാര്യം. അമേരിക്കയിലെ മലയാളികൾ 
മുഴുവൻ എഴുത്തുകാരല്ലേ, അവര്ക്ക് അതിനു
കഴിയുമായിരിക്കും. ഭാഗ്യവാന്മാർ. ഇയ്യുള്ളവനും
അമേരിക്കൻ മലയാളിയാണ് പക്ഷെ 
ആസ്വദിക്കാനല്ലാതെ എഴുതാൻ കഴിവില്ല. വല്ലവനും
എഴുതുന്നത് കണ്ട് ആ പണിക്ക് പോകാനും
പോകുന്നില്ല. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക