Image

പ്രസ്റ്റണില്‍ വണക്കമാസ സമാപനം മേയ് 31ന്; ഫാ. റോബിന്‍സണ്‍ മുഖ്യാതിഥി

Published on 28 May, 2016
പ്രസ്റ്റണില്‍ വണക്കമാസ സമാപനം മേയ് 31ന്; ഫാ. റോബിന്‍സണ്‍ മുഖ്യാതിഥി

 പ്രസ്റ്റണ്‍: സീറോ മലബാര്‍ പ്രസ്റ്റണ്‍ ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മേയ് ഒന്നു മുതല്‍ മാതൃഭക്തര്‍ തുടര്‍ന്നു പോരുന്ന വണക്കമാസ പ്രാര്‍ഥനകള്‍ക്ക് 31ന് ആഘോഷമായ സമാപനം കുറിക്കും. സീറോ മലബാര്‍ സഭയുടെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു ഫാ. റോബിന്‍സണ്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ശുശ്രുഷകള്‍ നയിക്കും.

വൈകുന്നേരം ആറിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു വണക്കമാസ അനുചരണ പ്രാര്‍ഥനകള്‍, ലദീഞ്ഞ് എന്നിവയ്ക്കുശേഷം നേര്‍ച്ച വിതരണവും നടക്കും.

പള്ളിക്കമ്മിറ്റി ഭാരവാഹികളായ ജോണ്‍സന്‍ സെബാസ്റ്റ്യന്‍, ജോബി ജേക്കബ്, തോമസ് ജയിംസ്, മാത്യു തോമസ് ആഘോഷത്തിനു നേതൃത്വം നല്കും. 

വണക്ക മാസ സമാപന തിരുക്കര്‍മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും ഭക്തിപൂര്‍വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഇടവക വികാരി ഫാ.മാത്യു ജേക്കബ് ചൂരപൊയികയില്‍ ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക