Image

മാര്‍ പെരുന്തോട്ടത്തിനു എഫ്ഒസിയുടെ സ്വീകരണം ജൂണ്‍ 2നു കൊളോണില്‍

Published on 28 May, 2016
മാര്‍ പെരുന്തോട്ടത്തിനു എഫ്ഒസിയുടെ സ്വീകരണം ജൂണ്‍ 2നു കൊളോണില്‍

കൊളോണ്‍: ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു സ്വീകരണം നല്‍കുന്നു. ജൂണ്‍ രണ്ടിന് നാലുമണിയ്ക്ക് കൊളോണ്‍ ലൊവ്‌നിഷിലെ സെന്റ് സെവറിന്‍ പള്ളിഹാളിലാണു സ്വീകരണപരിപാടി.

സ്വീകരണത്തിനു ശേഷം പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് സെവറിന്‍ ദേവാലയത്തില്‍ ദിവ്യബലിയും ഉണ്ടായിരിയ്ക്കും. തുടര്‍ന്ന് ഹാള്‍ കോമ്പൗണ്ടില്‍ എഫ്ഒസി കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നുള്ള ഗ്രില്‍ പാര്‍ട്ടിയും ഉണ്ടായിരിയ്ക്കും.

ആഗോള കലാസാംസ്‌കാരിക സംഘടനയായ എഫ്ഒസി (ഫ്രണ്ടസ് ഓഫ് ചങ്ങനാശേരി) യുടെ ആഭിമുഖ്യത്തിലാണ് പരിപാടി. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എത്രയുംവേഗം എഫ്ഒസിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ കരിമ്പില്‍(പ്രസിഡന്റ്) 02175 1583723, ജോസുകുട്ടി കളത്തിപ്പറമ്പില്‍ (ജന.സെക്രട്ടറി) 0221 634461. അഡ്രസ്: 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക