Image

സ്പിരിറ്റ് കടത്തുകേസില്‍ എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ അറസ്റ്റില്‍

Published on 01 February, 2012
സ്പിരിറ്റ് കടത്തുകേസില്‍ എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം മേനംകുളത്തെ സ്പിരിറ്റ് കടത്തുകേസില്‍ പ്രതിയായ എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ അറസ്റ്റിലായി. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം പുനലൂരില്‍ നിന്നാണ് പ്രിവന്റിവ് ഓഫിസര്‍ ഐ.പി.കെ.രാജനെ അറസ്റ്റുചെയ്തത്. 

തമിഴ്‌നാട്ടില്‍ നിന്ന് സ്പിരിറ്റ് കടത്തിയ ലോറി 2010ല്‍ മേനംകുളത്ത് നിന്ന് എക്‌സൈസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ പങ്ക് കണ്ടെത്തിയതോടെ ഇയാളെ പ്രതിയാക്കിയെങ്കിലും ഉന്നതതല ഇടപെടല്‍ കാരണം അന്വേഷണം നിലച്ചിരുന്നു. ഇതേ കേസില്‍ പ്രധാന പ്രതിയായ തേക്കുംമൂട് ഷിബു നടത്തിയ വ്യാജമദ്യ നിര്‍മാണ കേന്ദ്രമാണ് കഴക്കൂട്ടത്ത് കഴിഞ്ഞയാഴ്ച എക്‌സൈസ് റെയ്ഡ് ചെയ്ത് പിടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക