Image

എസ് ബാന്‍ഡ് വിവാദം രമ്യമായി പരിഹരിക്കണമെന്ന് കസ്തൂരിരംഗന്‍

Published on 01 February, 2012
എസ് ബാന്‍ഡ് വിവാദം രമ്യമായി പരിഹരിക്കണമെന്ന് കസ്തൂരിരംഗന്‍
ബാംഗളൂര്‍: ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട എസ് ബാന്‍ഡ് സ്‌പെക്ട്രം വിവാദം രമ്യമായി പരിഹരിക്കണമെന്ന് മുന്‍ ഐഎസ്ആര്‍ഒ മേധവി കെ.കസ്തൂരിരംഗന്‍. ഇപ്പോഴുയര്‍ന്നിട്ടുള്ള വിവാദം 90കളില്‍ ശാസ്ത്രജ്ഞര്‍ക്കെതിരെ ഉയര്‍ന്ന ചാരക്കേസിന് സമാനമാണെന്നും കസ്തൂരിരംഗന്‍ അഭിപ്രായപ്പെട്ടു. 

എസ് ബാന്‍ഡ് വിവാദം എത്രയും പെട്ടെന്ന് പരിഹരിച്ച് ഐഎസ്ആര്‍ഒയെ ട്രാക്കില്‍ തിരികെയെത്തിക്കണമെന്നും കസ്തൂരിരംഗന്‍ അഭിപ്രായപ്പെട്ടു. അതേസമയം ആന്‍ട്രിക്‌സ്-ദേവാസ് കരാറിനെക്കുറിച്ചോ ശാസ്ത്രജ്ഞര്‍ക്കെതിരെ ഇപ്പോള്‍ സ്വീകരിച്ച നടപടിയെക്കുറിച്ചോ തനിക്ക് ഒന്നും പറയാനാവില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തനിക്ക് പരിമിതമായ അറിവേ ഉള്ളൂവെന്നും കസ്തൂരിരംഗന്‍ പറഞ്ഞു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്നും കസ്തൂരിരംഗന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക