Image

യുപിഎ മന്ത്രിമാര്‍ അഹംഭാവികളെന്ന് ജെയ്റ്റ്‌ലി

Published on 01 February, 2012
യുപിഎ മന്ത്രിമാര്‍ അഹംഭാവികളെന്ന് ജെയ്റ്റ്‌ലി
മുംബൈ: യുപിഎ മന്ത്രിമാര്‍ ഒന്നുകില്‍ അഹംഭാവികളോ അല്ലെങ്കില്‍ ദുര്‍മുഖം കാട്ടുന്നവരോ ആണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. ഇക്കാരണത്താല്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ പോലും ബുദ്ധിമുട്ടാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. 

പ്രധാന ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷവുമായി അഭിപ്രായ സമന്വയത്തിലെത്താന്‍ മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അതേസമയം, ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയെ അഭിനന്ദിക്കാനും ജെയ്റ്റ്‌ലി മറന്നില്ല. പ്രതിപക്ഷവുമായി അഭിപ്രായസമന്വയത്തിലെത്താന്‍ പ്രണാബ് ശ്രമിക്കാറുണ്‌ടെന്നും മുംബൈയില്‍ വ്യവസായികളുടെ യോഗത്തെ അഭിസംബോധന ചെയ്യവെ ജെയ്റ്റ്‌ലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക