Image

യുദ്ധവിമാനക്കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടും: ഡേവിഡ് കാമറൂണ്‍

Published on 01 February, 2012
 യുദ്ധവിമാനക്കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടും: ഡേവിഡ് കാമറൂണ്‍

 ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനമായ യൂറോ ഫൈറ്ററിനെ ഒഴിവാക്കി ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനില്‍ നിന്ന് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. 

ഫ്രഞ്ച് കമ്പനിയ്ക്ക് കരാര്‍ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം നിരാശാജനകമാണെന്നും കാമറൂണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു. 'ഫ്രഞ്ച് കമ്പനിയ്ക്ക് യുദ്ധവിമാനക്കരാര്‍ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം തീര്‍ത്തും നിരാശാജനകമാണ്. എന്നാല്‍ കരാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാല്‍ യൂറോഫൈറ്ററിന്റെ ടൈഫൂണ്‍ യുദ്ധവിമാനം കൂടി പരിഗണിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടും. ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യും'- കാമറൂണ്‍ പറഞ്ഞു.

യൂറോഫൈറ്ററിന്റെ ടൈഫൂണ്‍ യുദ്ധവിമാനം ഫ്രഞ്ച് കമ്പനിയുടെ യുദ്ധവിമാനത്തേക്കാള്‍ മികച്ചതാണെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 126 റാഫാല്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള ഏകദേശം 50,000 കോടി രൂപയുടെ കരാറാണ് ഫ്രഞ്ച് കമ്പനി ദസോ കഴിഞ്ഞ ദിവസം നേടിയത്. വിവിധോദ്ദേശ്യ റാഫാല്‍ ജെറ്റ് വിമാനമാണ് ദസോ ഇന്ത്യക്കു നിര്‍മിച്ചു നല്കുക. 

അമേരിക്കയിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍, ബോയിംഗ് കോര്‍പറേഷന്‍, ഇഎഡിഎസ്, സ്വീഡനിലെ സാ ബ്ഗ്രിപെന്‍, റഷ്യയിലെ മിഗ് എ ന്നിവയാണ് കരാര്‍ നേടിയെടുക്കാനായി രംഗത്തുണ്ടായിരുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക