Image

കൊളോണില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷം മേയ് 26ന്

Published on 25 May, 2016
കൊളോണില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷം മേയ് 26ന്

 കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിക്കുന്നു. 

മേയ് 26നു (വ്യാഴം) രാവിലെ ഒന്‍പതിനു കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ ഇന്ത്യന്‍ സമൂഹം പങ്കെടുക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചുകൊണ്ടുള്ള റാസയിലും റൈന്‍ നദിയിലൂടെ നടത്തുന്ന കപ്പല്‍ പ്രദക്ഷിണത്തിലും ഇന്ത്യന്‍ സമൂഹം പങ്കെടുക്കും. 

ഇന്ത്യന്‍ പതാകയും പേപ്പല്‍ പതാകയും മുത്തുക്കുടകളും വഹിച്ചു കൊണ്ടായിരിക്കും ഇന്ത്യന്‍ സമൂഹം പ്രദക്ഷിണത്തില്‍ പങ്കുചേരുന്നത്. സമാപനാശീര്‍വാദത്തിനു ശേഷം മ്യൂള്‍ഹൈിലെ ലീബ് ഫ്രൗവന്‍ ദേവാലയ ഹാളില്‍ ഒരുമിച്ചുകൂടി സൗഹൃദം പങ്കുവച്ച് അഗാപ്പെയും ഉണ്ടായിരിക്കും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ 0221 629868,0178 9353004, ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക