Image

യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ സ്‌പോര്‍ട്‌സ് മീറ്റ്: ഫ്രന്റ്‌സ് ഓഫ് പ്രെസ്റ്റണു കിരീടം

Published on 23 May, 2016
യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ സ്‌പോര്‍ട്‌സ് മീറ്റ്: ഫ്രന്റ്‌സ് ഓഫ് പ്രെസ്റ്റണു കിരീടം

 ബോള്‍ട്ടന്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ഫ്രന്റ്‌സ് ഓഫ് പ്രെസ്റ്റനും റണ്ണേഴ്‌സ് അപ്പ് കിരീടം ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി. വടംവലി മത്സരത്തില്‍ എവറോളിഗ് കിരീടം വിഗന്‍ മലയാളി അസോസിയേഷനും റണ്ണേഴ്‌സ് അപ്പ് കിരീടം വാറിംഗ്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി. 

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച കായികമേള മേയ് 21നു ബോള്‍ട്ടനിലെ സെന്റ് ജയിംസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 12ന് ആരംഭിച്ചു. റീജണല്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. 

സമ്മാനദാന ചടങ്ങില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും മൂന്നാം സ്ഥാനം നേടിയവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു. 

റീജണല്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ്, സെക്രട്ടറി ഷിജോ വഗീസ്, ട്രഷറര്‍ ലൈജു മാനുവല്‍, റീജണല്‍ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ജോണി കാണിവേലില്‍ ആതിഥേയ അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത്ത് ഗണേഷ്, സൈബന്‍ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു. യുക്മ നാഷണല്‍ കമ്മിറ്റിയംഗം ദിലീപ് മാത്യുവും ആശംസ നേര്‍ന്നു. 

ജൂണ്‍ 28നു ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ റീജണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കും നാഷണല്‍ മത്സരങ്ങളില്‍ യോഗ്യത നേടിയവരാണ്.

അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബീ വണ്‍ യുകെ, മലയാളം യുകെ എന്നിവരാണ് സ്‌പോര്‍ട്‌സ് മീറ്റിന്റെ പ്രാധാന സ്‌പോണ്‍സര്‍മാര്‍. 

മീറ്റ് വിജയപ്രദമായി നടത്താന്‍ ആധിഥേയത്വം വഹിച്ച ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും സ്‌പോണ്‍സര്‍മാര്‍ക്കും യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ഷിജോ വര്‍ഗീസ് നന്ദി പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക