Image

വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ധനസഹായം കൈമാറി

Published on 14 May, 2016
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ധനസഹായം കൈമാറി

 ലണ്ടന്‍: വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പത്തേഴാമത് ധനസഹായം അര്‍ബുദ രോഗിയായ ജോയിക്കു കൈമാറി. വോക്കിംഗ് കാരുണ്യക്കുവേണ്ടി കല്ലേപുള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് പൊന്മണി 64,281.65 രൂപയുടെ ചെക്ക് ജോയിക്കു കൈമാറി. 

പാലക്കാട് ജില്ലയില്‍ മരുതലോട് പഞ്ചായത്തില്‍ കല്യാപുള്ളിയില്‍ താമസിക്കുന്ന
ജോയി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദ രോഗത്തിനു ചികിത്സയിലാണ്. ഇതുവരെ ചികിത്സയ്ക്കായി മൂന്നു ലക്ഷത്തോളം രൂപ ചെലവായി. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ജോയി, പ്ലസ്ടുവിലും ഒമ്പതിലും പഠിക്കുന്ന കുട്ടികള്‍ക്കും ഭാര്യയ്ക്കും ഒപ്പം വാടകയ്ക്കാണ് താമസിക്കുന്നത്.

ഡ്രൈവര്‍ ആയിരുന്ന ജോയിക്ക് അസുഖം മൂലം ജോലിക്കു പോകുവാന്‍ സാധിക്കുന്നില്ല. തൃശൂര്‍ അമല ഹോസ്പിറ്റലില്‍ ആണ് ചികിത്സ. ജോയിക്ക് ഉടന്‍ തന്നെ 12 കിമോതെറാപ്പി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ചെലവാകും. കൂടാതെ മാസം തോറും 2000 രൂപയോളം മരുന്നിനും ചെലവാകും.

ഭര്‍ത്താവിന്റെ അസുഖം മൂലം ജോയിയുടെ ഭാര്യക്കും ജോലിക്കു പോകുവാന്‍ സാധിക്കുന്നില്ല. ജോയിയുടെ കുടുംബത്തിനു ഇത്രയും പണം എങ്ങനെ കണെ്ടത്തുമെന്നറിയാതെ വലയുകയാണ്. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയും നാളും ഈ കുടുംബം പിടിച്ചുനിന്നിരുന്നത്. 

ജോയിയുടെ ഈ അവസ്ഥ മനസിലാക്കിയ വോക്കിംഗ് കാരുണ്യ, അവരുടെ നാല്പത്തേഴാമത് ധനസഹായം നല്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സംരംഭത്തെ സഹായിച്ച യുകെയിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ബോബന്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക