Image

കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി 'സംഗീത നിശ 2016' ജൂണ്‍ മൂന്നിന്

Published on 12 May, 2016
കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി 'സംഗീത നിശ 2016' ജൂണ്‍ മൂന്നിന്

  ലണ്ടന്‍: കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്റ്റര്‍ മെലഡീസ് അവതരിപ്പിക്കുന്ന 'സംഗീത നിശ 2016' ജൂണ്‍ മൂന്നിന് നൈലന്റ് വില്ലേജ് ഹാളില്‍ അരങ്ങേറും. വൈകുന്നേരം 5.30 മുതലാണ് പരിപാടി. കമ്യൂണിറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സംഗീത നിശയില്‍ കോള്‍ചെസ്റ്ററിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ കുടുംബ സമ്മേതം പങ്കെടുക്കും.

യുകെയില്‍ നിരവധി സ്റ്റേജുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുള്ള ലെസ്റ്റര്‍ മെലഡീസ് നല്ലൊരു സംഗീത വിരുന്നായിരിക്കും ആസ്വാദകര്‍ക്ക് നല്‍കുക. ഗാനമേളയൊടൊപ്പം സ്വാദിഷ്ടമായ ഡിന്നറും കുടുംബ സമ്മേതം ആസ്വദിക്കാനൂള്ള അവസരമാണ് സംഘാടകര്‍ ഒരുക്കുന്നത്.

അഞ്ചു പേര്‍ അടങ്ങിയ ലെസ്റ്റര്‍ മെലഡീസ് ഗാനമേള സംഘം മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിക്കും. 

സംഗീത സായാഹ്നത്തിലേക്ക് ഏവരേയും കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: തോമസ് മാറാട്ടുകളം 0782 812 6981, ഷനില്‍ അനങ്ങരത്ത് 0774 892 8958, രാജി ലിന്റോ 07711 482 236.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക