Image

വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 12 May, 2016
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
കൊച്ചു­വെ­ളു­പ്പാന്‍കാ­ലത്ത് പാല­ക്കാ­ടിന്റെ ഹൃദ­യ­മായ ഒല­വ­ക്കോട്ട് ട്രെയി­നി­റങ്ങി. കേരളം മുഴു­വന്‍ ചുട്ടു­പൊ­ള്ളു­മ്പോള്‍ പാല­ക്കാ­ടിന്റെ കഥ പറ­യാ­നി­ല്ലല്ലോ. എങ്കിലും, പുലര്‍കാല വെളി­ച്ച­ത്തില്‍ തമുത്ത കാറ്റ്. ജംക്ഷ­നില്‍ ചായ കുടിച്ചു നില്‍ക്കു­മ്പോ­ഴേക്കും കൃത്യം ആറ­രയ്ക്ക് മല­മ്പു­ഴ­യ്ക്കുള്ള ആദ്യത്തെ ബസ് എത്തി -ശ്രീശക്തി. പാല­ക്കാ­ട്ടു­നിന്ന് മല­മ്പുഴ വരെ­യുള്ള പത്തു കിലോ­മീ­റ്റര്‍ ദൂരത്തെ ഷട്ടില്‍ സര്‍വീസ്.

വി.എസിന്റെ തട്ട­ക­മല്ല പാല­ക്കാട് എങ്കിലും നഗ­ര­ത്തി­ലു­ട­നീളം അദ്ദേ­ഹ­ത്തോ­ടൊപ്പം നില്‍ക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എന്‍. കൃഷ്ണ­ദാ­സിന്റെ ഫ്‌ളെക്‌സ് ബോര്‍ഡു­കള്‍ കാണാം. സാക്ഷാല്‍ മല­മ്പു­ഴ­യി­ലേ­ക്കുള്ള വഴി­യോ­രത്തും വി.എസിന്റെ തനി ചിത്ര­ങ്ങള്‍. യു.ഡി.എഫി­നോടും ഉമ്മന്‍ചാ­ണ്ടി­യോടും നൂറു ചോദ്യ­ങ്ങള്‍ ആലേ­ഖനം ചെയ്ത പോസ്റ്റ­റു­ക­ളില്‍ വി.എസ് കൈചൂണ്ടി നില്‍ക്കുന്ന ചിത്ര­ങ്ങള്‍.

വ്യവ­സാ­യ­കേ­ന്ദ്ര­മായ കഞ്ചി­ക്കോ­ട്ടേ­ക്കുള്ള റൂട്ടി­ലാണ് മല­മ്പുഴ. മല­മ്പുഴ ഡാം, പുതു­ശേരി, പുതു­പ്പ­രി­യാരം, വള്ളി­ക്കോട്, മുണ്ടൂര്‍, ധോണി, ആന­ക്കല്ല് തുട­ങ്ങിയ മണ്ഡ­ല­ത്തിലെ പ്രധാന കേന്ദ്ര­ങ്ങ­ളിലെ ഓട്ട­പ്ര­ദ­ക്ഷിണം കഴി­ഞ്ഞ­പ്പോള്‍ കഴിഞ്ഞ തവ­ണ­ത്തേ­തു­പോ­ലൊരു വേലി­യേറ്റം കാണാന്‍ കഴി­ഞ്ഞില്ല. ""വി.എസ് ജയിക്കും, പക്ഷേ ഭൂരി­പക്ഷം കുറയും''-ശ്രീശക്തി ബസിലെ കടുത്ത ഇട­തു­പ­ക്ഷ­ക്കാ­രായ ഡ്രൈവര്‍ ഷാജു­ദ്ദീനും കണ്ട­ക്ടര്‍ വാസു­ദേ­വനും ഒരു­പോലെ പറഞ്ഞു. 2011ല്‍ ജില്ല­യിലെ ഏറ്റവും കൂടിയ ഭൂരി­പക്ഷം (23,440) ഉണ്ടാ­യി­രുന്നു.

ജില്ല­യിലെ 12 നിയോ­ജ­ക­മ­ണ്ഡ­ല­ങ്ങള്‍ എല്‍.ഡി.എഫും (ഏഴ്) യു.ഡി.എഫും (അഞ്ച്) പങ്കി­ട്ടെ­ടു­ക്കു­ക­യാ­യി­രുന്നു. ഇത്ത­വ­ണയും വലിയ മാറ്റ­ങ്ങള്‍ ഉണ്ടാ­കാ­നുള്ള സാധ്യത കുറ­വാണ്. എങ്കിലും ­കോങ്ങാട് യു.ഡി.എഫ് സ്ഥാനാര്‍ഥി പന്തളം സുധാ­ക­രന്‍ ജയി­ക്കാന്‍ സാധ്യത ഏറെ. മല­ബാ­റിലെ ആദ്യത്തെ കുടി­യേ­റ്റ­മേ­ഖ­ല­യായ കാഞ്ഞി­ര­പ്പുഴ, പാല­ക്കയം, ഇരു­മ്പ­ക­ച്ചോല ഒക്കെ ഈ മണ്ഡ­ല­ത്തില്‍ വരും.

യു.ഡി.എഫിന്റെ യുവ­സിംഹം വി.ടി. ബല്‍റാം തൃത്താ­ല­യില്‍ വന്‍ ഭൂരി­പ­ക്ഷ­ത്തോടെ വീണ്ടും ജയി­ക്കു­മെന്ന് എല്ലാ­വരും പറ­യുന്നു. വെള്ളി­യാ­ങ്ക­ലില്‍ ഭാര­ത­പ്പു­ഴ­യുടെ തീരത്ത് കഴിഞ്ഞ വര്‍ഷം മുഖ്യ­മന്ത്രി ഉദ്ഘാ­ടനം ചെയ്ത മനോ­ഹ­ര­മായ പാര്‍ക്ക് അതിനു സാക്ഷി. പാര്‍ക്കില്‍ പൈതൃ­കോ­ത്സവം നട­ക്കുന്നു. അവി­ടേക്ക് ഞായ­റാഴ്ച ഒഴു­കി­യെ­ത്തി­യത് ആയി­ര­ങ്ങള്‍. പാര്‍ക്കിനു നടു­വില്‍ ഓപ്പണ്‍ എയ­റില്‍ ദുബൈ­യില്‍നി­ന്നെ­ത്തിയ നാട്ടു­കാ­രന്‍ ആര്‍ട്ടിസ്റ്റ­് സദാ­ന­ന്ദന്‍ കാരി­ക്കേ­ച്ചര്‍ വര­ച്ചു­കൊ­ടു­ക്കുന്നു. പെണ്‍കു­ട്ടി­കള്‍ ഓടി­ക്കൂടി. തട്ടമി­ട്ടവര­ും ധാരാളം. കോട്ട­യത്ത് ടോംസി­നോ­ടൊത്ത് ജോലി­ചെ­യ്തി­ട്ടുള്ള സദാ­ന­ന്ദന്‍ ബോബനും മോളിയും വര­ച്ചു­കൊ­ണ്ടാ­യി­രുന്നു തുടക്കം. നിമി­ഷിന്റെ മകള്‍ ന­ന്ദ­ന ­ആദ്യം ഇരുന്നു ­കൊടുത്തു.

ഒരു­പാടു കാര്യ­ങ്ങള്‍ മണ്ഡ­ല­ത്തില്‍ ചെയ്തു­കൂ­ട്ടി­യെ­ന്ന­താണ് ബല്‍റാ­മിന്റെ കൈമു­തല്‍. വി.ടി. ഭട്ട­തി­രി­പ്പാടും അക്കി­ത്തവും എം.ടിയും ജനിച്ച സ്ഥലം. പൂമുള്ളി മനയും വൈദ്യര്‍ മഠവും നിളാ­ന­ദി­യു­മൊക്കെ മണ്ഡ­ല­ത്തിന്റെ പൈതൃ­ക­നി­ര­യില്‍ വരും. ബി.എസ്‌സി, ബി.ടെക്, എല്‍­എല്‍.ബി, എം.ബി.എ എന്നി­ത്രയും ബിരു­ദ­ങ്ങ­ളുണ്ട് ബല്‍റാ­മിന്. മെയ് 21ന് മുപ്പ­ത്തെട്ടു തികയും. എതി­രാളി സി.പി.എമ്മിലെ ജില്ലാ പഞ്ചാ­യത്ത് പ്രസി­ഡന്റ്.സുബൈദ ഇസ­ഹാക.്

ജില്ല­യിലെ ഷൊര്‍ണൂര്‍, ഒറ്റ­പ്പാലം, കോങ്ങാട്, മല­മ്പുഴ, തരൂര്‍, നെന്മാറ, ആല­ത്തൂര്‍ എന്നീ എല്‍.ഡി.എഫ് മണ്ഡ­ല­ങ്ങ­ളിലും തൃത്താല, പട്ടാമ്പി, മണ്ണാര്‍ക്കാട്, പാല­ക്കാട്, ചിറ്റൂര്‍ എന്നീ യു.ഡി.എഫ് മണ്ഡ­ല­ങ്ങ­ളിലും നട­ത്തിയ ഓട്ട­പ്ര­ദ­ക്ഷി­ണ­ത്തില്‍­നിന്നു വ്യക്ത­മാ­യത് സ്വന്തം തട്ട­ക­ങ്ങ­ളില്‍ നട­ത്തിയ വിക­സ­ന­പ്ര­വര്‍ത്ത­ന­ങ്ങളെ അടി­സ്ഥാ­ന­മാ­ക്കി­യാണ് ഇത്ത­വണ ജനം വോട്ടു ചെയ്യുക എന്നാണ്. മത്സ­രി­ക്കുന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് എംഎല്‍­എ­മാരെ ജനം അങ്ങനെ വില­യി­രുത്തും.

വി.എസിനു ഭൂരി­പക്ഷം കുറ­യു­മെ­ങ്കില്‍ അതി­നുള്ള കാരണം ജയി­ച്ചു­ക­ഴിഞ്ഞ് അദ്ദേഹം മണ്ഡ­ല­ത്തി­ലേക്കു തിരി­ഞ്ഞു­നോ­ക്കി­യി­ട്ടില്ല എന്ന­താണ്. എതിര്‍വ­ശത്ത് ഉമ്മന്‍ചാണ്ടി (പുതു­പ്പള്ളി), കെ.എം. മാണി (പാലാ), രമേശ് ചെന്നി­ത്തല (ഹരി­പ്പാട്), പി.കെ. കുഞ്ഞാ­ലി­ക്കുട്ടി (വേങ്ങര) തുട­ങ്ങി­യ­വര്‍ക്കെല്ലാം സ്വന്തം മണ്ഡ­ല­ത്തിന്റെ നിറഞ്ഞ പിന്തു­ണ­യുണ്ട്. 93ലെത്തിയ വി.എസിന് കേരളം മുഴു­വന്‍ സ്വന്തം തട്ട­ക­മായി ലഭി­ച്ച­താണ് മല­മ്പു­ഴ­യുടെ ദുര്യോഗം. അ­വിടെ മറ്റൊരു വി.എസ് - വി.എസ്. ജോയി - യു.ഡി.എഫി­നു­വേണ്ടി ഇക്കാര്യം എടു­ത്തു­പ­റഞ്ഞ് വോട്ടു പിടി­ക്കുന്നു.

ഇട­തു­പ­ക്ഷത്തെ തുറു­പ്പു­ചീ­ട്ടു­ക­ളായ പിണ­റായി (ധര്‍മടം), തോമസ് ഐസക് (ആല­പ്പുഴ), എ.കെ. ബാലന്‍ (തരൂര്‍) തുട­ങ്ങി­യ­വര്‍ ജയി­ക്കു­മെ­ന്നു­റപ്പ്. വിക­സന മുദ്രാ­വാ­ക്യ­വു­മായി കോഴി­ക്കോട് നോര്‍ത്തിലെ സിപിഎം സ്ഥാനാര്‍ഥി എ.പ്രദീ­പ്കു­മാറും വിജയം ഉറ­പ്പി­ച്ച­വ­രില്‍ ഒരാ­ളാണ്.

കെ. മുര­ളീ­ധ­രനും ടി.എന്‍. സീമയും കുമ്മനം രാജ­ശേ­ഖ­രനും കൊമ്പു­കോര്‍ക്കുന്ന വട്ടി­യൂര്‍ക്കാവ്; പത്മജ വേണു­ഗോ­പാല്‍ സിപി­ഐ­യിലെ വി.എസ്. സുനില്‍കു­മാ­റിനെ നേരി­ടുന്ന തൃശൂര്‍; വി.കെ.സി ഗ്രൂപ്പ് ഉട­മയും സി.പി.എമ്മിന്റെ കോഴി­ക്കോട് മേയ­റു­മായ വി.കെ. മമ്മ­ദു­കോയ മത്സ­രി­ക്കുന്ന ബേപ്പൂര്‍; ഫ്രാന്‍സിസ് ജോര്‍ജും റോഷി അഗ­സ്റ്റിനും മല്ലി­ടുന്ന ഇടുക്കി; വി. ശിവന്‍കു­ട്ടിയും ബി. സുരേ­ന്ദ്രന്‍പി­ള്ളയും ഒ. രാജ­ഗോ­പാലും മത്സ­രി­ക്കുന്ന നേമം; കെ.ബി. ഗണേ­ഷ്കു­മാര്‍, ജഗ­ദീ­ഷി­നെയും ഭീമന്‍ രഘു­വി­നെയും നേരി­ടുന്ന പത്ത­നാ­പുരം; കെ. ബാബു, എം. സ്വരാ­ജി­നോടു പട­വെ­ട്ടുന്ന തൃപ്പൂ­ണി­ത്തുറ; സെബാ­സ്റ്റ്യന്‍ പോള്‍ പി.ടി. തോമ­സിനെ നേരി­ടുന്ന തൃക്കാ­ക്കര; വി.ഡി. സതീ­ശന്‍, ശാരദാ മോഹനെ നേരി­ടുന്ന പറ­വൂര്‍; 35 വര്‍ഷ­മായി എംഎല്‍എ ആയ കെ.സി. ജോസഫ്, കെ.ടി. ജോസിനെ നേരി­ടുന്ന ഇരി­ക്കൂര്‍.... കേര­ള­ത്തിലെ ശ്രദ്ധേ­യ­മായ മണ്ഡ­ല­ങ്ങ­ളില്‍ ഇവ­യൊക്കെ വരും.

പുതു­പ്പ­ള്ളിയില്‍ 1970 മുതല്‍ സാമാ­ജി­ക­നായ ഉമ്മന്‍ചാ­ണ്ടിക്ക് ഇതാ മറ്റൊരു ബലി­യാ­ടു­കൂടി - എസ്.എഫ്.ഐ സംസ്ഥാന പ്രസി­ഡന്റ് ജെയ്ക്ക് വി. തോമസ്. വി.എന്‍. വാസ­വന്‍, ചെറി­യാന്‍ ഫിലിപ്പ്, സിന്ധു ജോയി, സുജ സൂസന്‍ ജോര്‍ജ് തുട­ങ്ങി­യ­വര്‍ക്കു ശേഷം. തന്റെ രാഷ്ട്രീയ ജീവി­ത­ത്തിലെ ഏറ്റം വലിയ വെല്ലു­വി­ളി­കള്‍ - സരിത നായ­രുടെ സോളാര്‍ തട്ടിപ്പ്, ബാര്‍ കോഴ കേസ് - അതി­ജീ­വിച്ച ഉമ്മന്‍ചാ­ണ്ടിക്ക് ഇത് വെറു­മൊരു വാക്കോ­വര്‍.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
ജയി­ക്കാ­നായി ജനി­ച്ച­വന്‍: തൃത്താ­ല­യിലെ വി.ടി. ബല്‍റാം, വലത്ത്: പത്‌നി അനു­പ­മ­യോ­ടൊപ്പം ദുബൈ­യില്‍.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
വി.എസ്, പിണ­റായി: പ്രതി­യോ­ഗി­കള്‍ ഒരേ പ്ലാറ്റ്‌ഫോ­മില്‍.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
മല­മ്പു­ഴ­യില്‍­ വി.എസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡ്.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
വി.എസ്. ജയിക്കാം, പക്ഷേ...: മല­മ്പു­ഴ­യിലെ ഷാജു­ദ്ദീനും വാസു­ദേ­വനും.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
തൃത്താ­ല­യില്‍ പെരി­ങ്ങോട്ട് സുബൈ­ദ­യുടെ പോസ്റ്റ­റിനു മുമ്പില്‍ ആരാ­ധ­കന്‍ വേണു­ഗോ­പാല്‍.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
നിളാ­തീ­രത്തെവെള്ളി­യാ­ങ്ക­ലില്‍സദാ­ന­ന്ദന്റെകാരി­ക്കേ­ച്ചര്‍ വര്‍ക്ക്‌ഷോപ്പ്.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
യു.ഡി.എഫ് ത്രിമൂര്‍ത്തി­ക­ള്‍ ഉമ്മന്‍ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാ­ലി­ക്കുട്ടി എന്നി­വര്‍ സച്ചിന്‍ തെണ്ടുല്‍ക്ക­റി­നൊപ്പം.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
മത്സ­രി­ക്കുന്ന കൂടെ­പ്പി­റ­പ്പു­കള്‍: കെ. മുര­ളീ­ധ­രനും പത്മജ വേണു­ഗോ­പാലും മന്‍മോ­ഹന്‍ സിംഗി­നൊപ്പം; ചെന്നി­ത്തല നടു­വില്‍.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
കോങ്ങാട് മത്സ­രി­ക്കുന്ന പന്തളം സുധാ­ക­രന്‍ എം.ടി.യോടൊപ്പം.
വി.­എസ് ജയി­ക്കും, ഭൂരി­പക്ഷം കുറയും; പക്ഷേ വോട്ടു നേടി തിരി­ഞ്ഞു­നോ­ക്കാ­ത്ത­വര്‍ക്ക് സ്വാഹ! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
സോളാര്‍ പ്രതി സരിത നായ­രുടെ തല്‍സ്വ­രൂപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക