ബാലചന്ദ്രകുമാര്‍ തിരക്കഥ രചിച്ച് സംവിധാനം കൗ ബോയ് എന്ന ചിത്രത്തിന്റെ
ഷൂട്ടിംഗ് മലേഷ്യയില്‍ നടന്നു വരുന്നു. ഈ ചിത്രത്തിലെ വിനയ് എന്ന
കേന്ദ്രകഥാപാത്രത്തെ ആസിഫ് അലി അവതരിപ്പിക്കുന്നു. മലേഷ്യയുടെ പ്രൗഡിയും
സൗന്ദര്യവും പകര്‍ത്തുന്ന തരത്തില്‍ ഒരു യാത്രയിലൂടെയാണ്
ചിത്രീകരിക്കപ്പെടുന്നത്.
കോലാലംപൂരില്‍ ചി ത്രീകരിച്ച സംഘട്ടനരംഗങ്ങളും
ഒരു ഗാനരംഗവും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളാവും. മൈഥിലിയാണ് ചിത്രത്തിലെ നായിക.
ബാല, സായ്കുമാര്, ജഗതി, കലാശാല ബാബു, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, അംബികാ മോഹന്‍,
അര്‍ച്ചന എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കൈതപ്രം, മിനീക്ഷി
സുന്ദരം എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബേണി ഇഗ്നേഷ്യസാണ്.
വേണു ഗോപാലാണ് ഛായാഗ്രാഹകന്‍. കലാ സംവിധായകന് - സുരേഷ് കൊല്ലം, പ്രൊഡക്ഷന്‍
കണ്ട്രോളര് - നോബിള്‍ ജേക്കബ്ബ്. മേരി മാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍
മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.
വാഴൂര്‍
ജോസ്.