Image

ബാസല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 28ന്

Published on 08 May, 2016
ബാസല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 28ന്

 ബാസല്‍: കെസിഎസ്‌സിയും ആനന്ദ് ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 'കെസിഎസ്‌സി ഓപ്പണ്‍ 2016' മേയ് 28നു (ശനി) ബാസലിലെ അല്‍ഷ്വിലില്‍ നടക്കും. 

രാവിലെ ഒമ്പതിനു നടക്കുന്ന ഉദ്ഘാടനത്തോടെ മത്സരങ്ങള്‍ക്കു തുടക്കം കുറിക്കും. കലാകായിക വിനോദങ്ങളിലൂടെ സാമൂഹികവും വ്യക്തി പരവുമായ ആരോഗ്യം എന്ന ലക്ഷ്യത്തോടെയാണ് കെസിഎസ്‌സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 

യുവ കായികതാരങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ തങ്ങളുടെ കഴിവുകളെ വീണ്ടും മാറ്റുരക്കാനുള്ള വേദി ആണ് ക്ലബ് അണിയിച്ചൊരുക്കുന്നത്. യൂത്ത് ഐക്കോണ്‍ സ്വിസ് അവാര്‍ഡിനൊപ്പം ഈ വര്‍ഷം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണെ്ടന്നു ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് സിബി തോട്ടുകടവില്‍, സെക്രട്ടറി ലാലു ചിറക്കല്‍, ട്രഷറര്‍ ബെന്നി മുട്ടാപിള്ളില്‍ എന്നിവര്‍ അറിയിച്ചു. 

ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍ ആയ ബാസല്‍ സിറ്റിയോടൊപ്പം ട്രാവല്‍ ഹൗസ് ബാസലും സഹകരിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ എല്ലാ കായിക പ്രേമികളുടെയും സഹായവും പ്രോത്സാഹനവും ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍മാരായ മാത്യു കുരീക്കല്‍, അനില്‍ ചക്കാലക്കല്‍, തോമസ് ചിറ്റാട്ടില്‍, സുനില്‍ തളിയത്ത് എന്നിവര്‍ അഭ്യര്‍ഥിച്ചു. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക