Image

വിയന്ന മലയാളി അസോസിയേഷന്റെ ജീവകാരുണ്യ സായാഹ്നം ജൂണ്‍ നാലിന്

Published on 06 May, 2016
വിയന്ന മലയാളി അസോസിയേഷന്റെ ജീവകാരുണ്യ സായാഹ്നം ജൂണ്‍ നാലിന്

 വിയന്ന: കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഓസ്ട്രിയന്‍ മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുവരുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന ജീവകാരുണ്യ സായാഹ്നം ജൂണ്‍ നാലിനു (ശനി) വൈകുന്നേരം 6.30നു വിയന്നയിലെ അങ്കോന്‍ പ്ലാട്‌സില്‍ നടക്കും.

ഈ വര്‍ഷം വിഎംഎ ജീവകാരുണ്യ ട്രസ്റ്റ് ലക്ഷമിടുന്നത് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഏറ്റവും യോഗ്യമായ ഒരു കുടുംബത്തിന് ഒരു ഭവനം നിര്‍മിച്ചു നല്‍കുക എന്നതാണ്. മാതാപിതാക്കളും മൂന്നു കുഞ്ഞുങ്ങളും അടങ്ങുന്ന ഈ നിര്‍ധന കുടുംബത്തിനു തലചായ്ക്കാന്‍ സ്വന്തമായി ഒരിടമില്ല. അനാഥാലയത്തില്‍ വളര്‍ന്ന ഭാര്യക്ക് അവര്‍ നല്‍കിയ നാലു സെന്റ് ഭൂമിയില്‍ ഒരു ഭവനം പണിതീര്‍ക്കുക എന്നതാണ് വിഎംഎയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യം. ഫാ. വര്‍ഗീസ് പാലത്തിങ്കല്‍ എട്ടു വര്‍ഷം മുമ്പ് നല്‍കിയ നാലു സെന്റ് ഭൂമിയില്‍ ഈ കുടുംബത്തിന്റെ ജീവിത സ്വപ്നമായ തലചായ്ക്കാന്‍ ഒരു ഭവനം എന്നത് യാഥാര്‍ഥ്യമാക്കുവാന്‍ വിയന്ന മലയാളി അസോസിയേഷന്‍ തീരുമാനമെടുക്കുകയും അതിന്റെ വിജയത്തിന് സാംസ്‌കാരിക സായാഹ്നം ഒരുക്കുകയും ചെയ്യുന്നു.

കലാവിരുന്നിനോടൊപ്പം സായാഹ്ന വിരുന്നും ഒരുക്കിയിരിക്കുന്ന ഈ ജീവകാരുണ്യ സായാഹ്നത്തിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി എംഎ ട്രസ്റ്റ് ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കര, വിഎംഎ പ്രസിഡന്റ് സോണി ചേന്നുംകര എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക