Image

ഇന്ത്യന്‍ സമൂഹത്തിന്റെ കേവലാര്‍ തീര്‍ഥാടനം മേയ് അഞ്ചിന്

Published on 04 May, 2016
ഇന്ത്യന്‍ സമൂഹത്തിന്റെ കേവലാര്‍ തീര്‍ഥാടനം മേയ് അഞ്ചിന്

 കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തുന്ന കേവലാര്‍ തീര്‍ഥാടനം സ്വര്‍ഗാരോപണ ദിനമായ മേയ് അഞ്ചിനു (വാഴം) നടക്കും. മധ്യ ജര്‍മനിയിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ് കേവലാര്‍. 

മേയ് അഞ്ചിന് രാവിലെ ഒമ്പതിനു കൊളോണ്‍ മ്യൂള്‍ഹൈമില്‍ (ഡാന്‍സിയര്‍ട്രാസെ 55) നിന്നും പ്രത്യേകം ബസിലായിരിക്കും തീര്‍ഥാടനം. തുടര്‍ന്നു 11.30 ന് ബൈഷ്ട് കപ്പേളയില്‍ ആഘോഷമായ ദിവ്യബലിയും ഉച്ചവിശ്രമത്തിനുശേഷം മൂന്നിനു കെര്‍സന്‍ കപ്പേളയില്‍ പ്രാര്‍ഥനയും ആരാധനയും നടക്കും. വൈകുന്നേരം നാലിനു നടക്കുന്ന ലഘുഭക്ഷണത്തോടെ പരിപാടികള്‍ സമാപിക്കും.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്‌ളെയിന്‍) 0221 629868,01789353004, ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക