Image

ജേക്കബിന് 13 കോടി, കിംഗ് ലയറിന് 23 കോടി, ലീല സൂപ്പര്‍

Published on 02 May, 2016
ജേക്കബിന് 13 കോടി, കിംഗ് ലയറിന് 23 കോടി, ലീല സൂപ്പര്‍
നിവിന്‍ പോളി, രണ്‍ജി പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം തിയേറ്ററുകളില്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ 13 കോടിയാണ് കളക്ഷന്‍. കുടംബബന്ധങ്ങളുടെയും കഷ്ടതകളില്‍ നിന്ന് ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെയും കഥ പറയുന്ന ചിത്രം എല്ലാ വിഭാഗങ്ങളിലുമുള്ള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

വിനീത് ശ്രീനിവാസനെ സംബന്ധിച്ച് തന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥപറച്ചിലാണ് ഈ സിനിമയില്‍. ചെറുപ്പക്കാരായ പ്രേക്ഷകരാണ് വിനീതിന്റെ ചിത്രങ്ങളുടെ വിജയം നിശ്ചയിക്കുന്നതെങ്കില്‍ ഇക്കുറി കുടു#ംബ പ്രേക്ഷകരാണ് മുന്നില്‍ നിന്ന് ചിത്രത്തെ വിജയിപ്പിക്കുന്നത്.
ജേക്കബ് എന്ന ടൈറ്റില്‍ റോളില്‍ രണ്‍ജി പണിക്കരും ജെറി എന്ന യുവാവായി നിവിനും തിളങ്ങി, ഷേര്‍ളിയായി എത്തിയ ലക്ഷ്മി രാമകൃഷ്ണനും മികച്ച അഭിനയമണ് കാഴ്ച വച്ചത്. സായ് കുമാര്‍, ടി.ജി രവി എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

ഇരുപത് വര്‍ഷത്തിനു ശേഷം സംവിധായകരായ സിദ്ദിഖും ലാലും ഒരുമിച്ച കിംഗ് ലയര ഇതുവരെ തിയേറ്ററുകളില്‍ നിന്നു നേടിയത് 23 കോടി രൂപ. അവധിക്കാലം ആഘോഷിക്കാന്‍ തിയേറ്ററുകളിലെത്തുന്നവരെ നന്നായി തന്നെ സല്‍ക്കരിച്ചു വിടുന്ന കിംഗ് ലയര്‍ കോമഡി നമ്പറുകളുമായി നല്ല അഭിപ്രായം നേടി മുന്നേറുകയാണ്. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ സത്യനാരായണന്‍ എന്ന പെരംനുണയന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങള്‍ തികച്ചും നര്‍മത്തില്‍ചാലിച്ചു പറയുകയാണ് ലാല്‍. സത്യനാരായണന്‍ എന്ന നുണയനായി ദിലീപ് അരങ്ങു തകര്‍ക്കുമ്പോള്‍ നായികയാകുന്നത് മഡോണ സെബാസ്റ്റ്യനാണ്. ലാലും ആശാ ശരതും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലു വര്‍ഗീസ്, കണാരന്‍ ഹരീഷ് എന്നിവര്‍ ദിലീപിനൊപ്പം ഹാസ്യവുമായി അരങ്ങു തകര്‍ക്കുന്നു.

വിവാദങ്ങളെ കാറ്റില്‍ പറത്തിയും വിമര്‍ശനങ്ങളുടെ മുനയൊടിച്ചും രഞ്ജിത്തിന്റെ ലീല അതിഗംഭീര അഭിപ്രായം നേടി മുന്നേറുന്നു. രഞ്ജിത്തിന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാഖ്യാന ശൈലിയാണ് ലീലയില്‍ അവലംബിച്ചിട്ടുള്ളത്. കുട്ടിയപ്പന്‍ എന്ന മനുഷ്യന്റെ ജീവിതവും അയാളുടെ വ്യത്യസ്തങ്ങളായ കാമനകളുമണ് ചിത്രത്തിന്റെ പ്രമേയം. കുട്ടിയപ്പനായി ബിജു മേനോന്‍ തകര്‍ത്താടിയിട്ടുണ്ട്. ലീലയാകുന്നത് പാര്‍വതി നമ്പ്യാരാണ്. ആര്‍.ഉണ്ണിയുടെ ചെറുകഥയെ അവലംബിച്ചാണ് ലീല ഒരുക്കിയിട്ടുളളത്. സിനിമയ്ക്കു വേണ്ടി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശക്തമായ നായക വേഷങ്ങള്‍ക്ക് താന്‍ എന്തുകൊണ്ടും അനുയോജ്യനാണെന്ന് ബിജു മേനോന്‍ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികള്‍ക്കു ശേഷം പാര്‍വതിക്ക് നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ടാമത്തെ ചിത്രമാണിത്.

ജേക്കബിന് 13 കോടി, കിംഗ് ലയറിന് 23 കോടി, ലീല സൂപ്പര്‍
ജേക്കബിന് 13 കോടി, കിംഗ് ലയറിന് 23 കോടി, ലീല സൂപ്പര്‍
ജേക്കബിന് 13 കോടി, കിംഗ് ലയറിന് 23 കോടി, ലീല സൂപ്പര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക