Image

യുക്മ മിഡ്‌ലാന്‍ഡ്‌സ് കായികമേള ഫ്രാന്‍സിസ് മാത്യു ഉത്ഘാടനം ചെയ്യും

Published on 29 April, 2016
യുക്മ മിഡ്‌ലാന്‍ഡ്‌സ് കായികമേള ഫ്രാന്‍സിസ് മാത്യു ഉത്ഘാടനം ചെയ്യും

  ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ ഏപ്രില്‍ 30നു (ശനി) നടക്കുന്ന യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ കായികമേള ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ഉദ്ഘാടനം ചെയ്യും. 

എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദ്യ കായികമേള കുറ്റമറ്റതാക്കാനുള്ള തയാറെടുപ്പിലാണ് ഇഎംഎയും റീജണല്‍ നേതൃത്വവും. യുക്മ അംഗങ്ങള്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും അവ നേരിട്ടു സമ്മാനിക്കുകയും ചെയ്യുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. മേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു മാത്രമേ മേയ് 28നു നടക്കുന്ന ദേശിയ കായിക മേളയില്‍ പങ്കെടുക്കുവനുള്ള അവസരം ലഭിക്കുകയുള്ളൂ. 

മേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും മുഴുവന്‍ മുഴുവന്‍ കായിക പ്രേമികളേയും ബര്‍മിഗ്ഹാമിലേക്കു സ്വാഗതം ചെയ്യുന്നതായി ഇഎംഎ നേതൃത്വവും യുക്മ റീജണല്‍ കമ്മിറ്റിയും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജയകുമാര്‍ നായര്‍ 07403223066, പോള്‍ ജോസഫ് 07886137944, ഡിക്‌സ് ജോര്‍ജ് 07403312250, സുരേഷ് കുമാര്‍ 07903986970, എബി ജോസഫ് 07723043555.

വിലാസം: WYNDLEY LEISURE CENTRE SUTTON COLDFIELD BIRMINGHAM B73 6EB. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക