ന്യൂഡല്‍ഹി: എസ് - ബാന്‍ഡ് സ്‌പെക്ട്രം വിവാദത്തില്‍ ശാസ്ത്രജ്ഞരെ സര്‍ക്കാര്‍ ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി തയാറാവണമെന്നും ബിജെപി വക്താവ് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ശസ്ത്രജ്ഞരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നടപടി. ഇക്കാര്യത്തില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞുമാറുകയാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഒരു വിഷയത്തിലും സോണിയാ ഗാന്ധി പാര്‍ലമെന്റില്‍ സംസാരിക്കാറില്ല. വിലക്കയറ്റം, അഴിമതി എന്നീ വിഷയങ്ങളില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും നിര്‍മലാ സീതാരാമന്‍ ആവശ്യപ്പെട്ടു.