Image

മമ്മൂട്ടിയെ പോലെ ആളുകളെ വച്ച് ചെയ്യാന്‍ പറ്റില്ല, ന്യൂഡല്‍ഹി റീമേക്ക് രജനികാന്ത് ഉപേക്ഷിച്ചത് ?

Published on 28 April, 2016
മമ്മൂട്ടിയെ പോലെ ആളുകളെ വച്ച് ചെയ്യാന്‍ പറ്റില്ല, ന്യൂഡല്‍ഹി റീമേക്ക് രജനികാന്ത് ഉപേക്ഷിച്ചത് ?

മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ന്യൂഡല്‍ഹി. 1987ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആ സമയത്ത് ചിത്രം വിജയമായി മാറിയപ്പോള്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് റീമേക്കിനായി സമീപിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോയ് തോമസ് പറയുന്നു.
ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യണമെന്നായിരുന്നു രജനികാന്തിന്റെ ആവശ്യം. തമിഴില്‍ ചെയ്യാന്‍ താന്‍ റെഡിയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. തമിഴില്‍ വിജയ സാധ്യത കുറവാണ്. കാരണം തമിഴില്‍ എല്ലാം രംഗങ്ങളിലും ഞാന്‍ വേണം. മമ്മൂട്ടി ചെയ്യുന്നതു പോലെ അനുയായികളെ വച്ച് പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നും രജനികാന്ത് പറഞ്ഞു. 

വില്ലന്മാരുടെ ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ട മമ്മൂട്ടി അനുയായികളെ വച്ച് എതിരാളികളെ കൊല്ലുന്നു. ഇത് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയില്ല. തമിഴില്‍ ഞാന്‍ തന്നെ എല്ലാം ചെയ്യണം എന്നായിരുന്നു രജനികാന്ത് പറഞ്ഞത്.ഹിന്ദിയില്‍ രജനികാന്തിനെ വച്ച് ചെയ്യാന്‍ തീരുമാനിച്ചു. പിന്നീട് നവോദയ അപ്പച്ചന്റെ ഉപദേശപ്രകാരമാണ് ആ ചിത്രം ഉപേക്ഷിച്ചതെന്നും ജോയ് തോമസ് പറയുന്നു.ജി കൃഷ്ണ മൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക