Image

അവധിക്കാലം ആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

Published on 26 April, 2016
അവധിക്കാലം ആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

സൂര്യ ചെറിയ ഇടവേള എടുക്കുന്നു. പുതിയ ചിത്രം 24 പുറത്തിറങ്ങാനിരിക്കവെയാണ് സൂര്യ സിനിമയില്‍ നിന്ന് കുറച്ച് ദിവസം വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സൂര്യയും ജ്യോതികയും അവധിക്കാലം ആഘോഷിക്കാനായി യുഎസില്‍ പോകുന്നതിനാലാണ് ഇടവേള എടുക്കുന്നതെന്നുമാണ് കേള്‍ക്കുന്നത്.
ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന് ഹരി സംവിധാനം ചെയ്യുന്ന എസ് ത്രിയുടെ രണ്ടാമത്തെ ഷെഡ്യൂളിന്റെ ചിത്രീകരണത്തില്‍ ചേരുമെന്നുമാണ് അറിയുന്നത്. പുതിയ ചിത്രം എസ് ത്രിയുടെ അടുത്ത ഷെഡ്യൂള്‍ മലേഷ്യയില്‍ വച്ച് നടക്കും. 20 ദിവസമാണ് മലേഷ്യയില്‍ ചിത്രീകരിക്കുന്നത്.
എന്നാല്‍ ഈ യാത്ര പുറത്തിറങ്ങാനിരിക്കുന്ന 24ന്റെ പ്രൊമോഷന്‍ എന്ന ലക്ഷ്യവും മുന്‍ നിര്‍ത്തിയാണെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ടെലിവിഷന്‍ ഷോകളിലും പ്രൊമോഷന്‍ ഇവന്റുകളിലും പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക