Image

നിയുക്ത രാജ്യസഭ അംഗം ശ്രീ സുരേഷ് ഗോപിക്ക് "മഹിമ'യുടെ അഭിനന്ദനം

ശബരിനാഥ് Published on 25 April, 2016
നിയുക്ത രാജ്യസഭ അംഗം ശ്രീ സുരേഷ് ഗോപിക്ക് "മഹിമ'യുടെ അഭിനന്ദനം
ന്യൂയോര്‍ക്ക്: രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ചു രാജ്യ സഭയിലേക്ക് പോകുന്ന പ്രശസ്ത ചലച്ചിത്ര താരം ഭരത് സുരേഷ് ഗോപിയെ ന്യൂയോര്‍ക്കിലെ മലയാളി ഹിന്ദു മണ്ഡലം ( മഹിമ ) പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു . കാല്‍ നൂറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര വേദിയില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ സുരേഷ് ഗോപി എന്നും ജന പക്ഷത്തു നിന്ന് പ്രതികരിച്ച കലാകാരന്‍ ആണെന്ന് മഹിമ നിരീക്ഷിച്ചു . സാധാരണ ജനങ്ങളുടെ ജീവത പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാറുള്ള അദ്ദേഹത്തിന് വര്‍ഷങ്ങളായി ജനസേവനം നിശബ്ദമായ് ഒരു ജീവിത ചര്യയാണ്­ . പുതിയ സ്ഥാന ലബ്ധിയിലൂടെ രാഷ്ട്രീയമായ അടിച്ചമര്‍ത്തലുകളില്‍ ആണ്ടു പോയ ജന വിഭാഗങ്ങളുടെ സ്വതന്ത്ര ശബ്ദം രാജ്യത്തു ഉയരും എന്ന് മലയാളി ഹിന്ദു മണ്ഡലം ഭാരവാഹികള്‍ പ്രത്യാശിച്ചു .

ജീവന സമരങ്ങളുടെ നാള്‍ വഴികളില്‍ എഴുതി ചേര്‍ക്ക പെടേണ്ട ഒരു സുവര്‍ണ്ണ അധ്യായം ആയി ഇതിനെ "മഹിമ" സ്വാഗതം ചെയ്യുന്നു . കേന്ദ്ര സരക്കാരില്‍ പൊതു സമ്മതനായ കേരളത്തിന്റെ ആര്‍ജവം ഉള്ള ഒരു പ്രതിനിധിയെ അയയ്ക്കാന്‍ കഴിഞ്ഞതില്‍ കേരളത്തിന്­ അഭിമാനിക്കാന്‍ വകയുള്ളതാണ് ഈ അവസരം . കേരളത്തിന്റെ പൊതുവായ വികസനത്തിലും ,വിശേഷ്യ കുടി വെള്ള സ്രോതസുകളുടെ സംരക്ഷണത്തിലും അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകും എന്നറിഞ്ഞത് വലിയ കാര്യം ആണെന്ന് മഹിമ വിലയിരുത്തി . വികസനത്തില്‍ 25 വര്ഷം മുന്നോട്ടുള്ള ഒരു കേരളം ആണ് താന്‍ വിഭാവനം ചെയ്യുനതു എന്ന് ശ്രീ സുരേഷ് ഗോപി അറിയിച്ചു . രാജ്യസഭാ അംഗം ആയി അദ്ദേഹത്തിന് സ്തുത്യര്‍ഹമായ് പ്രവര്‍ത്തിക്കാന്‍ , "മഹിമ "എല്ലാ ഭാവുകങ്ങളും നേര്‍­ന്നു .
Join WhatsApp News
രാജേന്ദ്രൻ നായർ 2016-04-26 07:26:30
മഹിമയുടെ പ്രവർത്തനം കേരളത്തിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്.  സുരേഷ് ഗോപിയുമായി എപ്പോഴും സംസർഗ്ഗം പുലർത്താമല്ലോ. കൂടാതെ RSS പ്രവർത്തനവും . ഞങ്ങൾ മലയാളികൾ ഇവിടെ അമേരിക്കയിൽ വിവരം ഉള്ള ക്രൈസ്തവരും മുസ്ലീംങ്ങളുമൊക്കെയായി സമാധാനമായി കഴിയട്ടെ.  നിങ്ങൾ കാട്ടികൂട്ടുന്ന തോന്നിയവാസങ്ങൾക്ക് എല്ലാ ഹിന്ദുക്കളും ഉത്തരവാദികൾ അല്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക