Image

യുഗചിന്തകള്‍ (ഒരുസമാഹാരം, ഭാഗം 51: സി.ആന്‍ഡ്രൂസ്)

Published on 22 April, 2016
യുഗചിന്തകള്‍ (ഒരുസമാഹാരം, ഭാഗം 51: സി.ആന്‍ഡ്രൂസ്)

1) ആഹാരംവാങ്ങുവാന് കടയിലോ, കമ്പോളത്തിലോപോയിട്ട്, പട്ടിചന്തക്ക് പോയതുപോലെതിരികെവരുന്ന കാലംഅതിവിദൂരമല്ല. കുടിവെള്ളം ഇല്ലാതെ, കൃഷിഭൂമികള് നശിപ്പിച്ചതുനിമിത്തം ആഹാരം ഇല്ലാതെ, മലിനീകരണം നിമിത്തംരോഗങ്ങള്‍ നിറഞ്ഞുമനുഷ്യവര്‍ഗ്ഗം നശിക്കുന്നു. വാരിക്കൂട്ടിയ പണത്തെനോക്കിപട്ടിണികിടന്ന് മനുഷ്യര്‍ മരിക്കും.കൃഷിഭൂമി, കര്‍ഷകര്‍ക്ക് തിരികെ കൊടുത്താല്‍ നാശത്തിന്റെ വേഗതകുറക്കാം.

2) ചൊട്ടമുതല്‍ ചുടലവരെ, നാം ആഗ്രഹിക്കാതെ, ആവശ്യപ്പെടാതെ, നമ്മുടെ ചുമലില്‍ കയറ്റിയകുരിശാണ് ജീവിതം.
എന്താണ്, എന്തിനാണ്എന്നുമനസിലാക്കാന്‍ ശ്രമിക്കുംതോറുംമരീചികപോലെഅകലുന്നുജീവിതം.

3) മരിച്ചാലുംകീഴടങ്ങാന് തയ്യാറല്ലാത്ത "ഞാന്‍ എന്നഭാവം' ശവകോട്ടയിലുംതലക്കല്ലായിതലപൊക്കിനില്ക്കുന്നു.

4) തുറന്നതടവറ, അദൃശ്യചങ്ങല= വിവാഹം

5) സ്വന്തംഅഹന്തയുടെതുടര്ച്ചയാണ്മരണശേഷംസ്വര്ഗ്ഗംലഭിക്കുംഎന്നവിശ്വാസം.

6) നിന്റെആവശ്യങ്ങളുടെപട്ടികയാണ്‌നിന്റെപ്രാര്ത്ഥന. അവലഭിക്കാതെവരുമ്പോള്‍ നീദൈവത്തെ നിന്ദിക്കുന്നു.നിന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ അങ്ങേതലയ്ക്കല്‍ ആരുംഇല്ലഎന്നതാണ്‌സത്യം.

7) ഇന്നുരൊക്കം­ അതാണുജീവിതം. എന്ത്ഉണ്ടോ, അതിനെപൂര്ണ്ണതയില് ഈനിമിഷംആസ്വദിക്കുക. അടുത്തനിമിഷം എന്താകുംഎന്ന് അരറിവൂ.കടംപറയുവാനോ, പണയംവയ്ക്കുവാനോഉള്ളതല്ല ജീവിതം.

8) ഇന്നത്തെമഴയില് കിളുര്‍ത്തകൂണുകളാണ് മതവും രാഷ്ട്രീയവും. അത്വന് മരമായിവളരുവാന് വളംഇടുന്നു വിശ്വാസിയും അനുയായിയും.

9) പീഢനത്തില്‍ നിന്ന് സുഖംഅനുഭവിക്കുന്നവരാണ് വിശ്വാസിയും അനുയായിയും.

10) പേപ്പട്ടിയെവെള്ളംകുടിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ദുഷ്ക്കരമാണ്, അന്തവിശ്വാസിയെസുബോധംഉള്ളവനാക്കാന് ഉള്ളശ്രമം.

11) ഇന്നുവരെഎഴുതപ്പെട്ടവയില്‍ ഏറ്റവുംശ്രേഷ്ഠമായ പുസ്തകം ആണ്­ പ്രകൃതി.

12) വിശ്വാസിയും, പാര്ട്ടിക്കാരനും, പ്രേമരോഗികള് തന്നെ. പ്രേമത്തിന്റെ ക്ഷണികത പ്രേമരോഗിക്കുമനസിലാകുകയില്ല.

13) തിയറിയില്‍ കൂടിയാണ് ശാസ്ത്രംനിലനില്ക്കുന്നത്. ശാസ്ത്രത്തിന്റെയാതൊരുലക്ഷണവും ദൈവശാസ്ത്രത്തിന്ഇല്ല. ദൈവം, വെറുഒരുതിയറിമാത്രം എന്ന്‌ദൈവത്തിന്റെ ശാസ്ത്രം ഉണ്ടാക്കിയവര് അംഗീകരിക്കുന്നു.

14) പണ്ടെങ്ങോ മരിച്ചമതത്തിനും, രാഷ്ട്രീയചിന്തക്കും ജീവന്‍ ഉണ്ട്എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പെരുന്നാളുകള്, ജാഥകള് എന്നിങ്ങനെയുള്ള കോലാഹലങ്ങള്‍.

15) ജീവന് ഉണ്ടായിരിക്കുന്ന അവസ്ഥയില്‍ മാത്രമേപരിശുദ്ധത നിലനില്ക്കുകയുള്ളൂ. ദേവാലയത്തിനും, സിംഹാസനത്തിനുംജീവന് ഇല്ല.
അവയെ പരിശുദ്ധം എന്ന്വിളിക്കുന്നത് വിഡ്ഢിത്വം.പിന്നെമരിച്ചവരുടെ കാര്യംപറയണമോ?

16) ദൈവത്തിന്റെ പേരില്‍ ക്രൂരതകാട്ടുന്നവരാണ് ശരിക്കും നിരീശ്വരവാദികള്‍ ദൈവത്തിന്റെപേരുംപറഞ്ഞുഎന്തുകാട്ടിയാലും ചോദിക്കാനന്‍

ദൈവംവരില്ല എന്ന് നല്ലവണ്ണം അവര്‍ക്ക് അറിയാം.ദൈവം ഇല്ലഎന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നവര്‍ക്ക് മാത്രമേക്രൂരത പ്രവര്‍ത്തിക്കുവാന് സാധിക്കുകയുള്ളൂ.

17) സത്യത്തിന്റെപാതഒന്നുമാത്രമേഉള്ളൂ. മുന്നോട്ടുനയിക്കുന്ന, വെളിച്ചംനിറഞ്ഞ നേര്വീഥിയാണ് സത്യം.നുണയുടെപാതകള് അനേകം.അവ, വളഞ്ഞതുംപുളഞ്ഞതുംഅനേകംഅപകടംനിറഞ്ഞതും, ദുര്ഘടങ്ങള്‍ നിറഞ്ഞതുമാണ്. അനേകംനുണകള്‍ കൂട്ടികെട്ടിയാലെ സത്യത്തെ മറയ്ക്കാന്‍ സാധിക്കുകയുള്ളൂ.
Join WhatsApp News
Mohan Parakovil 2016-04-22 08:13:49
ദൈവത്തിന്റെ പേരും പറഞ്ഞു എന്ത് ചെയ്താലും
അദ്ദേഹം ചോദിക്കാൻ വരില്ല . അത് ദൈവം
ഇല്ലെന്നുള്ളതിനു തെളിവാണോ ആൻഡ്രു.. ഒരു പക്ഷെ അങ്ങേരു നമ്മെ പരീക്ഷിക്കുന്നതായിക്കൂടെ .. എന്തായാലും
മിസ്റ്റർ ആൻഡ്രു നിങ്ങളുടെ കണ്ടെത്തലുകൾ
നൂറു ശതമാനം ശരിയാണെന്നു ഞാൻ വിശ്വസിക്കുന്നു . വായനക്കാരോട് ചോദിക്കാം
അവർ എത്ര ശതമാനം ഇതിൽ പറഞ്ഞിരിക്കുന്നത്
വിശ്വസിക്കുന്നു. യുഗചിന്തകളുമായി, തലയിൽ
തൊപ്പിയും, വളർത്തിയ താടിയുമായി താങ്കൾ വരിക , നമസ്തേ  ..
വിദ്യാധരൻ 2016-04-22 08:48:25
ദുരയും ഗർവ്വും ചേർന്ന് മർത്ത്യർ 
നിലവിട്ടു ചാടുന്നു ലോകമെങ്ങും .
ഇന്നും നാം കാണും ദുരന്തമെല്ലാം 
മർത്ത്യന്റെ  അജ്ഞത മൂലമല്ലേ? 
വരൾച്ചയും യുദ്ധവും പട്ടിണിയും 
പ്രകൃതിയെ ഉന്‍മൂലനം ചെയ്തിടുന്നു 
തറവാട് തോണ്ടി വിറ്റു തിന്നാൻ 
മടിയില്ല മർത്ത്യനത്രാർത്തിയാണ് .
ഇതുപോലെ ചോദ്യം നീ ചോതിച്ചീടിൽ 
തലപോകും അത് നീ സൂക്ഷിക്കേണം.
അന്നന്നാഹാരം തേടി നേടി 
അന്നം കഴിക്കും ബഹുജനങ്ങൾ 
അവരുടെ പള്ളക്ക് പാരവച്ച് 
പള്ളനിറയ്ക്കും രാഷ്ട്രീയാക്കാർ 
ഇല്ലാത്ത സ്വർഗ്ഗം പടച്ചു കാട്ടി 
കൊള്ളയടിക്കും മത ചൂഷകരും 
കേറി പടരുന്നു പായൽപോലെ 
മരിക്കുന്നു സാധുക്കൾ ശ്വാസംമുട്ടി 
അറിവാണ് ഈശ്വരൻ എന്ന സത്യം 
അറിയുമ്പോൾ മർത്ത്യർ സ്വതന്ത്രരാകും 
അതുവരെ ഇതുപോലെ എഴുതിടൂ 
സ്വാതന്ത്ര്യം ഉള്ളിൽ അനുഭവിപ്പോരെ.   
നാരദർ 2016-04-22 10:20:50
യുഗ ചിന്തകൾ സമയോചിതം .  മോഹൻ പാറക്കൊവിലും വിദ്യാധരനും കൂടി അതിനു വെടിമരുന്നു ചേർത്തു .ഇനി മതത്തിന്റെ കാവൽക്കാരനായ മാത്തുള്ള വാളുമായി പ്രത്യക്ഷപ്പെടുമായിരിക്കും .  എത്ര നാളായി കുരുതി കണ്ടിട്ട്  

Anthappan 2016-04-22 12:03:57
I have nothing to add on to it
because it is written so well.
If people won't provoke their thought
they will be end up in the religious hell.
People are destroying the nature 
instead of aligning with it. 
There are not worried about future
and only thinking about profit. 
If people in America cut down their eating 
they will save themselves and another nation.
life is not all about eating 
it is also to serve the needy of other nations. 
Religion is a safe heaven for many crooks
to get fattened and feel good.
But there are millions after these crooks
hoping that they would provide them water and food.

Thanks ot Mr. Andrews for writing  and boldly presenting it. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക