സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ വിദേശ മലയാളി അറസ്റ്റില്‍
VARTHA
30-Jan-2012
VARTHA
30-Jan-2012
തിരുവനന്തപുരം: പൊഴിയൂര്‍ ചാരോട്ടുകോണത്ത് യുവതിയുടെ വീട് കുത്തി തുറന്ന്
24 പവന്‍ സ്വര്‍ണാഭാരണങ്ങള്‍ അപഹരിച്ച സംഭവത്തില്‍ സഹോദരനെ പോലീസ് അറസ്റ്റു
ചെയ്തു. പൊഴിയൂര്‍ , കാരോട്, പുതുവല്‍വീട്ടില്‍ റെജി(28)ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ദിവസമാണ് പട്ടാപ്പകല്‍ പൊഴിയൂര്‍ ചാരോട്ടുകോണത്ത് സിന്ധുവിന്റെ
വീട്ടില്‍ കവര്‍ച്ച നടന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കളളന്‍
കപ്പലില്‍തന്നെയെന്ന് തെളി്ഞ്ഞത്.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ റെജി ഏറെ നാളായി വിദേശത്തായിരുന്നു. ഈ അടുത്ത കാലത്ത് നാട്ടിലെത്തുകയും ഒരു മാസം മുന്‍പ് വിവാഹിതനാവുകകയുമായിരുന്നു. വിദേശത്തായിരിക്കെ കടബാധ്യതയുണ്ടായിരുന്ന റെജിയെ കടക്കാര്‍ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നു. ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാനൊ വില്‍പ്പന നടത്താനൊ ഭാര്യാ ബന്ധുക്കള്‍ അനുവദിക്കില്ലെന്ന് മനസിലാക്കിയ റെജി സ്വന്തം വീട്ടില്‍ തന്നെ മോഷണം നടത്തി സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കാന്‍ പദ്ധതി തയ്യാറാക്കി.

സംഭവ ദിവസം ഉച്ചയോടെ റെജി വീട്ടിലെത്തി. ഈ സമയം ഇയാളുടെ ഭാര്യ കോളജിലും
സഹോദരിയും അമ്മയും പന്താലുംമൂട്ടിലേക്കും പോയിരുന്നു. ഈ അവസരം മുതലാക്കി
വീട് തുറന്ന് അകത്ത് കയറിയ റെജി സഹോദരിയുടെ മുറിക്കകത്ത് കയറി
സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചു. അതിനുശേഷം നേരത്തെ കയ്യില്‍ കരുതിയിരുന്ന
ആക്‌സാ ബ്ലേഡുകൊണ്ട് തടിയില്‍ തീര്‍ത്ത ജനലിന്റെ അഴി മുറിച്ച് പുറത്തിട്ടു.
മോഷണം നടന്നതായി വരുത്തി തീര്‍ക്കാനായി ഇയാളുടെ മുറിക്കകത്തും കടന്ന്
സാധനങ്ങള്‍ വലിച്ചു വാരിയിട്ടു.
അലമാരയും കുത്തിതുറന്നു. ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന ഡ്രോ തുറന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴിയില്‍ വിരുദ്ധത വന്നതിനെ തുടര്‍ന്നാണ് കളളി വെളിച്ചത്തായത്. പാറശാല സിഐ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ.നാഗരാജു, സിപിഒ മാരായ ഫിലിപ്പോസ്, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാള്‍ മോഷ്ടിച്ച സ്വര്‍ണാഭരങ്ങള്‍ വീടിന് സമീപത്തെ ശവക്കല്ലറയിലെ പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണെ്ടത്തി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments