Image

ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ ഡാളസില്‍ ആരംഭിച്ചു

നിബു വെള്ളവന്താനം Published on 30 January, 2012
ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ ഡാളസില്‍ ആരംഭിച്ചു
.ഒക്കലഹോമ: നോര്‍ത്ത് അമേരിക്കയിലുള്ള ശാരോന്‍ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ യോഗങ്ങളുടെ പ്രാരംഭഘട്ട റജിസ്‌ട്രേഷന്‍ കിക്കോഫ് ഡാളസില്‍ ആരംഭിച്ചു. ജനുവരി 16-ന് ശാരോന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പാസ്റ്റര്‍ ഷിബു തോമസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ തേജസ്. പി. തോമസ് ഫാമിലി കോണ്‍ഫറന്‍സ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും നാഷനല്‍ സെക്രട്ടറി ഏബ്രഹാം കുര്യന്‍, നാഷനല്‍ ട്രഷറര്‍ പുന്നൂസ് തോമസ്, യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ അനു രാജന്‍ എന്നിവര്‍ കോണ്‍ഫറന്‍സിന്റെ കാര്യപരിപാടികളും വിശദീകരിച്ചു. സി.ഇ.എം. പ്രസിഡന്റ് റോബിന്‍ , ഷാജി മാണിയാറ്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

12-#ാമത് ശാരേന്‍ ഫാമിലി കോണ്‍ഫറന്‍സ് 2012 ജൂലൈ 26-29 വരെ ഒക്ലഹോമയില്‍ ശാരോന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിദേശരാജയങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ നാഷനല്‍ കോണ്‍ഫറന്‍സില്‍ പങ്കുചേരും. ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് പ്രസിഡന്റും മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി സ്ഥാപകനുമായ റവ. ഡോ.റ്റി.ജി. കോശി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തും. കണ്‍വന്‍ഷന്‍ പ്രാസംഗികരും എഴുത്തുകാരും അധ്യാപകരുമായ പ്രഭാഷകര്‍ സുവിശേഷം സംസാരിക്കും.

നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ ദിവസവും രാവിലെ ബൈബിള്‍ക്ലാസ്, ഉച്ചയ്ക്കും വൈകീട്ടും പൊതുയോഗം, ഉണര്‍വ്വ് യോഗം, യുവജന സമ്മേളനം, സുവിശേഷ യോഗം എന്നിവ നടത്തപ്പെടും. വചനധ്യാനം, വിമന്‍സ് ഫെലോഷിപ്പ്, യുവജന സമ്മേളനം, ധ്യാന സമ്മേളനങ്ങള്‍ , കുട്ടികളുടെ യോഗം എന്നിവയും ഞായറാഴ്ച സംയുക്ത ആരാധനയും പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. നാഷണല്‍ കമ്മിറ്റിയും, ലോക്കല്‍ കമ്മറ്റിയും, ആരാധനാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളും പ്രതിനിധികളും യോഗങ്ങളില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.sharonconference.com

വാര്‍ത്ത അയച്ചത്: നിബു വെള്ളവന്താനം

ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ ഡാളസില്‍ ആരംഭിച്ചു
ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ ഡാളസില്‍ ആരംഭിച്ചു
റജിസ്‌ട്രേഷന്‍ ചടങ്ങില്‍ നിന്ന്
ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ ഡാളസില്‍ ആരംഭിച്ചു
റജിസ്‌ട്രേഷന്‍ ചടങ്ങില്‍ നിന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക