Image

മിനിസോട്ടോ മലയാളി അസ്സോസിയേഷന് (MMA) പുതിയ സാരഥികള്‍

സുരേഷ് നായര്‍ Published on 30 January, 2012
മിനിസോട്ടോ മലയാളി അസ്സോസിയേഷന് (MMA) പുതിയ സാരഥികള്‍
മിനിയാപ്പോളിസ് : മിനിസോട്ടാ മലയാളി അസ്സോസിയേഷന്റെ 2012-2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ദുശേഖര്‍ നായര്‍ (പ്രസിഡന്റ്), സിജോ ജോസ്(വൈസ് പ്രസിഡന്റ്), രാജേഷ് നായര്‍ (സെക്രട്ടറി), എബി ജേക്കബ്(ജോയിന്റ് സെക്രട്ടറി), ബിജോ കുരിയപ്പുറം(ട്രഷറാര്‍ ), ഷിജോ പോള്‍ (ഡയറക്ടര്‍ ഓഫ് മെമ്പര്‍ഷിപ്പ്), ജോയല്‍ വര്‍ഗ്ഗീസ്( ഡയറക്ടര്‍ ഓഫ് യൂത്ത് ആക്റ്റിവിറ്റീസ്), ജഗദീഷ് കാഞ്ഞിരക്കോല്‍ (ഡയറക്ടര്‍ അറ്റ് ലാര്‍ജ്), അശ്വതി കൃഷ്ണന്‍ (ഡയറക്ടര്‍ അറ്റ് ലാര്‍ജ്), സീമാ മേനോന്‍ (ഡയറക്ടര്‍ അറ്റ് ലാര്‍ജ്), ബീനാ ജോസഫ്(ഡയറക്ടര്‍ അറ്റ് ലാര്‍ജ്) എന്നിവരാണ് പുതിയ സാരഥികള്‍ .

 മിനസോട്ടാ മലയാളികളുടെ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് എംഎംഎ. മലായളി സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്ന് പ്രസിഡന്റ് ഇന്ദുശേഖര്‍ നായര്‍ പറഞ്ഞു. മലയാളികളുടെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്നതിലും അത് പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിലും മിനസോട്ടാ മലയാളി അസ്സോസിയേഷന്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എംഎഎ 
വെബ്‌സൈറ്റ് www.mnmalayalee.org കാണുക.

മിനിസോട്ടോ മലയാളി അസ്സോസിയേഷന് (MMA) പുതിയ സാരഥികള്‍
എംഎംഎ ഡയറക്ടര്‍ ബോര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക