Image

പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌: വോട്ടെടുപ്പ്‌ ഇന്ന്‌

Published on 30 January, 2012
പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌: വോട്ടെടുപ്പ്‌ ഇന്ന്‌
ചണ്ഡീഗഢ്‌: ഉത്തരാഖണ്‌ഡിലേയും പഞ്ചാബിലേയും നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ്‌ ഇന്ന്‌ നടക്കും. ഉത്തരാഖണ്‌ഡിലെ 70 സീറ്റുകളിലേക്കും, പഞ്ചാബില്‍ 117 സീറ്റിലുമാണ്‌ പോളിംഗ്‌ നടക്കുന്നത്‌.

ഉത്തരാഖണ്ഡില്‍ 800 പേരാണ്‌ മത്സരരംഗത്തുള്ളത്‌. പഞ്ചാബില്‍ 1,078 സ്ഥാനാര്‍ഥികളാണ്‌ രംഗത്തുള്ളത്‌. അകാലിദള്‍ബി.ജെ.പി. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രകാശ്‌സിങ്‌ബാദലും കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍സിങ്ങും ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. സ്ഥാനാര്‍ഥികളില്‍ 45 പേര്‍ സ്‌ത്രീകളാണ്‌. അകാലിദള്‍ബി.ജെ.പി. സഖ്യവും കോണ്‍ഗ്രസ്സും തമ്മിലാണ്‌ പ്രധാന മത്സരമെങ്കിലും പഞ്ചാബ്‌ പീപ്പിള്‍സ്‌പാര്‍ട്ടി, ബി.എസ്‌.പി, ശിരോമണി അകാലിദള്‍ (അമൃതസര്‍), സി.പി.എം, സി.പി.ഐ. സ്ഥാനാര്‍ഥികളും രംഗത്തുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക