Image

എം.ആര്‍.എ.യുടെ ഫാമിലിനൈറ്റ്‌ ശ്രദ്ധേയമായി

ചാക്കോ മറ്റത്തിപ്പറമ്പില്‍ Published on 30 January, 2012
എം.ആര്‍.എ.യുടെ ഫാമിലിനൈറ്റ്‌ ശ്രദ്ധേയമായി
ചിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്റെ (എം.ആര്‍.എ) ക്രിസ്‌തുമസ്‌ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫാമിലി നൈറ്റ്‌ ശ്രദ്ധേയമായി. ചിക്കാഗോയില്‍ മൗണ്ട്‌ പ്രോസ്‌പെക്‌ട്‌ ഹോളിഡേ ഇന്നില്‍വെച്ചാണ്‌ ഫാമിലി നൈറ്റ്‌ നടത്തപ്പെട്ടത്‌. മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷപരിപാടികള്‍ ഡോ. ബിനു ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. എം.ആര്‍.എ. ട്രഷറര്‍ ജിത്തേഷ്‌ ചുങ്കത്ത്‌ സ്വാഗതവും ജോ. സെക്രട്ടറി സിബി മാണി കൃതജ്‌ഞതയും പറഞ്ഞു. എം.ആര്‍.എ. പ്രസിഡന്റുമാരായ ജോര്‍ജ്‌ നെല്ലാമറ്റം, ജോസഫ്‌ വിരുത്തിക്കുളങ്ങര, പോള്‍സണ്‍ കുളങ്ങര എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. മുന്‍ പ്രസിഡന്റ്‌ ബിജി സി. മാണി എം.സി.യായിരുന്നു. അല്ലു കുളങ്ങര, രേശ്‌മ ഇഞ്ചേനാട്ടില്‍ എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോട്‌ ആരംഭിച്ച ചടങ്ങില്‍ വിവിധങ്ങളായ കലാപരിപാടികള്‍ക്ക്‌ ജിജി കുന്നത്തുകിഴക്കേതില്‍, ജോസ്‌മി ഇടുക്കുതറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സയിറ തേക്കുംകാട്ടില്‍, അല്ലു കുളങ്ങര എന്നിവര്‍ കലാപരിപാടികള്‍ക്ക്‌ എം.സി.യായിരുന്നു.

മലയാളി റേഡിയോ ഗ്രാഫേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഫാമിലി നൈറ്റ്‌ ആഘോഷപരിപാടികള്‍ക്ക്‌ ടോമി വള്ളിപ്പറമ്പില്‍, പയസ്‌ ആലപ്പാട്ട്‌, റെക്‌സ്‌ പടിക്കപ്പറമ്പില്‍, സജി തേക്കുംകാട്ടില്‍, നിമ്മി തുരുത്തുവേലില്‍, റോയി ചാവടി, കോശി ഉമ്മന്‍, രാജു എബ്രഹാം, പുന്നൂസ്‌ തച്ചേട്ട്‌, സജി പണയപ്പറമ്പില്‍, അരവിന്ദ്‌ പിള്ള, സിബില്‍ നെടിയകാലാ എന്നിവര്‍ നേതൃത്വം നല്‍കി.
എം.ആര്‍.എ.യുടെ ഫാമിലിനൈറ്റ്‌ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക