Image

കെ.എച്ച്‌.എന്‍.എ പ്രസിഡന്റിന്‌ കേരളത്തില്‍ ഇന്ന്‌ ഉജ്വല സ്വീകരണം

എബി ആനന്ദ്‌ Published on 29 January, 2012
കെ.എച്ച്‌.എന്‍.എ പ്രസിഡന്റിന്‌ കേരളത്തില്‍ ഇന്ന്‌  ഉജ്വല സ്വീകരണം
കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌ ശ്രീ ആനന്ദന്‍ നിരവേലിന്‌ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ശ്രീ ധര്‍മ്മശാസ്‌താ ക്ഷേത്ര സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച്‌ ഇന്ന്‌  (29) താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഗംഭീര സ്വീകരണം നല്‍കുന്നു.

തുടര്‍ന്ന്‌ നടക്കുന്ന ഹൈന്ദവ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശ്രീമതി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ വെച്ച്‌ ശ്രീ ആനന്ദന്‍ നിരവേലിന്‌ വിവിധ സംഘടനകളുടെ പേരില്‍ സ്വീകരണം നല്‍കും. ചടങ്ങില്‍ ശ്രീ ധര്‍മ്മശാസ്‌താ മംഗല്യ, വിദ്യാഭ്യാസ, ചികിത്സാ സഹായനിധിയുടെ ആദ്യഫണ്ട്‌ സ്വീകരണം ആനന്ദന്‍ നിരവേല്‍ നിര്‍വഹിക്കും. പി.ആര്‍.ഒ എബി ആനന്ദ്‌ അറിയിച്ചതാണിത്‌.
കെ.എച്ച്‌.എന്‍.എ പ്രസിഡന്റിന്‌ കേരളത്തില്‍ ഇന്ന്‌  ഉജ്വല സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക