Image

ഒ.സി.ഐ കാര്‍ഡ്: മന്ത്രി രവി പറയുന്നത് ഖേദകരം

Published on 28 January, 2012
ഒ.സി.ഐ കാര്‍ഡ്: മന്ത്രി രവി പറയുന്നത് ഖേദകരം
ഓ സി ഐ കാര്‍ഡു പുനര്‍ നാമകരനത്ത്തിലുള്ള അവ്യക്തതകള്‍ തുടരുന്നു..തോമസ്‌ ടി ഉമ്മന്‍
 
ഓ സി ഐ കാര്‍ഡു മൂലം   വിദേശ രാജ്യങ്ങളില്‍ പൌരത്വം ഉള്ളവരുടെ പൌരത്വം നഷ്ടപ്പെടുവാന്‍   ഇടവരുത്തുമെന്നുള്ള    വാര്‍ത്ത  പ്രവാസികളെ മറ്റൊരു വിഷമ
വ്രുത്തത്തില്‍ എത്തിച്ചിരിക്കുന്നു.  
ഇതു വാസ്തവം എങ്കില്‍ ഓ സി ഐ കാര്‍ഡിന് വേണ്ടി താല്പര്യമായി വരുന്നവരെ നിരാശപ്പെടുത്തുന്ന കാര്യമാണിത്.  മന്ത്രി വിശദീകരണം കൊടുത്തപ്പോള്‍ (അതാണ്‌ നടന്നതെങ്കില്‍) പ്രശ്നം ജര്‍മ്മനിയില്‍ പരിഹരിക്കപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ വിശദീകരണത്തിലൂടെ പരിഹരിക്കപ്പെടാവുന്ന പ്രശ്നം മാത്രമാണ് അതെന്നു വ്യക്തം. 
അന്താരാഷ്ട്രീയ ബന്ധങ്ങളില്‍ അതാതു രാജ്യങ്ങളിലുള്ള എംബസികളും കേന്ദ്ര സര്‍ക്കാറും എടുക്കുന്ന  തീരുമാനങ്ങള്‍,    ഏതൊക്കെ രാജ്യങ്ങളിലെ പ്രവാസികളെ എപ്രകാരം ബാധിക്കുമെന്ന് യഥാസമയം വിലയിരുത്ത്തിയില്ല എന്നതാണ്  ഇതുകൊണ്ട് മനസ്സിലാക്കേണ്ടത്.  
യഥാര്‍ത്ഥ പ്രവാസികള്‍ അല്ലാത്തവര്‍, ഇപ്പോഴും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍, ചുറ്റും ഉള്ളപ്പോള്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ രസകരമായി തോന്നിയേക്കാം.  
ചില രാജ്യങ്ങളില്‍   ഒ സി ഐ കാര്‍ഡു ഉള്ളവര്‍ക്ക്  ബുധ്ധിമുട്ടുണ്ടാകുമെങ്കില്‍  (അത് ഇന്നു വരെ കേള്‍ക്കാത്ത ഒരു വാര്‍ത്തയാനെങ്കില്‍ തന്നെ),   അതിനു 
വേണ്ട ഉഭയകക്ഷി ചര്‍ച്ചകളും   തീരുമാനങ്ങളും എടുക്കാനാണ് മന്ത്രി കാര്യാലയവും എംബസിയുമൊക്കെ ഉള്ളത്.  
ഒ സി ഐ കാര്‍ഡു കൊടുക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങള്‍ വരാത്ത രാജ്യങ്ങളില്‍ അത് നടപ്പാക്കുകയല്ലേ വേണ്ടത്.  എന്തുകൊണ്ട്  ഈ  വിശദീകരണം ഓ ഐ സി എന്ന് പുനര്‍നാമകരണം  ചെയ്യുന്നതിന്റെ അടിസ്ഥാനമാനെന്നു ഇതേ വരെ വെളിപ്പെടുത്താതിരുന്നത്‌?  ഈ കാര്യങ്ങള്‍ വിശ്വസിക്കുവാനും അംഗീകരിക്കുവാനും  പ്രവാസികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ട്.
തോമസ്‌ ടി ഉമ്മന്‍
പ്രവാസി ആക്ഷന്‍ കമ്മറ്റി
(കോ ഓര്‍ ഡി ന റ്റര്‍ ,   കോണ്‍സുലര്‍ ആന്‍ഡ്‌ ഗവണ്മെന്റ് അഫയേര്‍സ്)
ഒ.സി.ഐ കാര്‍ഡ്: മന്ത്രി രവി പറയുന്നത് ഖേദകരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക