Image

ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചു

Published on 28 January, 2012
ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചു
ചെന്നൈ: ചെന്നൈയില്‍ രണ്ട്‌ മലയാളി വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചു. ആലപ്പുഴ മുല്ലക്കല്‍ ആര്‍.ശ്രീനിവാസന്റെ മകന്‍ ആകാശ്‌ (20),തൃശൂര്‍ മിഷന്‍ ആശുപത്രിയില്‍ അസോസിയേറ്റ്‌ പ്രഫ.ജെറി ഇരാളിയുടെ മകന്‍ ജോസഫ്‌ ഇരാളി (20) എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ റോഡരികിലെ കുളത്തിലേക്ക്‌ മറിഞ്ഞാണ്‌ അപകടമുണ്ടായത്‌.

ഇന്നലെ രാത്രി ഹോസ്‌്‌്‌റ്റലിലേക്ക്‌്‌്‌ പോകുന്നതിനിടെ റോഡരികിലുളള ബാരിക്കേഡില്‍ ഇടിച്ച്‌ കാര്‍ മറിയുകയായിരുന്നു. ശനിയാഴ്‌ച രാവിലെയോടെയാണ്‌ സംഭവം പരിസരവാസികള്‍ പോലീസില്‍ അറിയിച്ചത്‌. ഇരുവരുടെയും സംസ്‌കാരം ഞായറാഴ്‌ച നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക