Image

2012-ലെ ക്‌നാനായ കണ്‍വെന്‍ഷന്‌ വേദിയൊരുങ്ങുന്നു

Published on 28 January, 2012
2012-ലെ ക്‌നാനായ കണ്‍വെന്‍ഷന്‌ വേദിയൊരുങ്ങുന്നു
ഒര്‍ലാന്റോ: കെ.സി.സി.എന്‍.എ സില്‍വര്‍ജൂബിലി മികവില്‍ നില്‍ക്കുമ്പോള്‍ നോര്‍ത്ത്‌ അമേരിക്കയിലെ ക്‌നാനായ മക്കള്‍ 2012-ലെ ക്‌നാനായ കണ്‍വെന്‍ഷന്‌ സാക്ഷിയാകാന്‍ ഓര്‍ലാന്റോയില്‍ സകുടുംബം സമ്മേളിക്കുന്നു.

സില്‍വര്‍ ജൂബിലിയോടൊപ്പം ഇത്‌ കെ.സി.സി.എന്‍.എയുടെ പത്താമത്‌ കണ്‍വെന്‍ഷന്‍ ആണെന്നുള്ളത്‌ മറ്റൊരു പ്രത്യേകതയാണ്‌. ഈ കണ്‍വെന്‍ഷന്‍ 2012 ജൂലൈയില്‍ ഓര്‍ലാന്റോയില്‍ നടക്കുമ്പോള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകം കൈമോശംവരാതെ തലമുറകളിലേക്ക്‌ കൈമാറാന്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന്‌ കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ഡോ. ഷീന്‍സ്‌ ആകശാല പറഞ്ഞു. നമ്മുടെ കൂട്ടായ്‌മയില്‍ നമ്മോടൊപ്പം സഭാ പിതാക്കന്മാരും വൈദീകരും കന്യാസ്‌ത്രീകളും മറ്റ്‌ സമുദായ നേതാക്കളും പങ്കെടുക്കും. കണ്‍വെന്‍ഷനുവേണ്ടി ഏവരുടേയും സഹായ സഹകരണവും പ്രാര്‍ത്ഥനയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
2012-ലെ ക്‌നാനായ കണ്‍വെന്‍ഷന്‌ വേദിയൊരുങ്ങുന്നു
2012-ലെ ക്‌നാനായ കണ്‍വെന്‍ഷന്‌ വേദിയൊരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക