Image

വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാനാ സഹായം എത്തിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 10 April, 2016
വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാനാ സഹായം എത്തിക്കുന്നു
കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാനാ സഹായം എത്തിക്കുന്നു. 

ഫൊക്കാനാ 
പ്രസിഡന്റ്   ജോണ്‍ പി. ജോണ്‍ നോടൊപ്പം ഒരു ഒരുകുട്ടം ഫൊക്കാനാ പ്രതിനിധികള്‍ കൊല്ലത്ത് എത്തിയിട്ടുണ്ട്. ദുരന്തസ്ഥലം നേരിട്ട് സന്ദര്‍ശിച്ച അവര്‍ ആശുപത്രിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. 

അപകടത്തില്‍ പരുക്കേറ്റവര്‍ക് സഹായം നല്‍കുന്നതിനാണ് ഫൊക്കാനാ ശ്രമിക്കുന്നതെന്നു   പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു 

വെടിക്കെട്ട് ദുരന്തത്തില്‍ അഗാധ മായ ദുഖം രേഖപെടുത്തുന്നതായി ഫൊക്കാനാ  സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

കൊല്ലത്തുള്ള ഫൊക്കാനാ നാഷണല്‍ കമ്മറ്റി മെബെര്‍സ് അയ സനല്‍ ഗോപി, ടെറന്‍സണ്‍ തോമസ് എന്നിവര്‍ നാട്ടിലുള്ള ബന്ധുക്കളും ആയി ബന്ധപെട്ട് വിവരങ്ങള്‍ തത്സമയം അറിയുന്നുണ്ട്. 
Join WhatsApp News
Mohan Parakovil 2016-04-11 11:14:28
അമേരിക്കൻ മലയാളികൾ നാട്ടിലെ ദുരന്തങ്ങൾ കേട്ട് ഞെട്ടുകയും സഹായം നീട്ടുകയും ചെയ്യുന്നത്
നല്ലത് തന്നെ. എന്നാൽ നിങ്ങൾക്ക്  അറിയാമോ   ഇവിടെ കൂലിപണിക്കാരനു ഒരു ദിവസം 500 രൂപയാണ് ദിവസക്കൂലി . അത് ബംഗ്ല ദേശി കൊണ്ടുപോകുന്നു . മലയാളി കൂലിപണിക്കാരനാകുന്ന കാലം ഒരിക്കലും വരില്ല  ഒരു ആശാരിക്ക് ഒരു ദിവസം 900 രൂപയാണ് കൂലി .  കാശുള്ളത് കൊണ്ടല്ലേ ഇങ്ങനെ അക്രമ കൂലി കൊടുത്ത് അന്യ സംസ്ത്താനങ്ങളിൽ  നിന്നും ജോലിക്കാരെ കൊണ്ട് വരുന്നത് അമേരിക്കൻ മലയാളികളെ നിങ്ങൾക്ക് ചെയ്യാൻ
കഴിയുന്നത് ഒരു ആശുപത്രി സ്ഥാപിക്കയാണു  നിസ്സാര പനി വന്നാൽ പോലും പല വിധ ടെസ്റ്റുകൾ ചെയ്യിച്ച്  ജനങ്ങളെ കഷ്ടത്തിലാകുന്ന , അവരുടെ ആരോഗ്യസ്തിഥിയിൽ യാതൊരു കരുതലുമില്ലാത്ത കൊലയാളികളെ  എതിര്ക്കാൻ നിങ്ങൾ അമേരിക്കൻ മലയാളികൾക്കേ  കഴിയൂ . ഇപ്പോഴത്തെ ഞെട്ടലും അനുശോചനവും ധന സഹായവും ക്ഷണികമാണ്`. കാലം നിങ്ങളെ എന്നും ഓർമിക്കുന്ന നന്മകൾ ചെയ്യുക . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക