Image

ആന, മനുഷ്യന്‍ (രണ്ടു കവിതകള്‍: മോന്‍സി കൊടുമണ്‍)

Published on 02 April, 2016
ആന, മനുഷ്യന്‍ (രണ്ടു കവിതകള്‍: മോന്‍സി കൊടുമണ്‍)
മതമില്ലാത്ത
ആനയെ
മനുഷ്യന്‍
ചന്ദനക്കുറിചാര്‍ത്തിയും
മതവെള്ളത്തില്‍
മാമോദീസ മുക്കിയും
ചങ്ങലയില്‍ ബന്ധനസ്ഥനാക്കി.
ഇന്നു മദമിളകി
കൊമ്പുകുലുക്കി
കൊലവിളിച്ച് നില്‍ക്കുന്നവന്‍

മനുഷ്യന്‍

ദൈവം
മൃഗത്തെ വാഹനമാക്കി
മനുഷ്യന്‍
മൃഗത്തിനെ
ദൈവമാക്കി-
ദൈവത്തിനെ
തരംതാഴ്ത്തി.
Join WhatsApp News
Justice 2016-04-04 19:05:13
This poem is short but more sense.Cow is God now .Monkey is God.who is God now
Tom abraham 2016-04-05 06:32:59

Very thoughtful verses, brief, brilliant. God cannot be degeneralized. HE s mighty creator of all these beautiful animals, plants or flowers and women too. God s energy is in all. OHM Shanti. God is Omnipotent, Omniscient, Omnipresent



വിദ്യാധരൻ 2016-04-05 08:44:29
മദം ഇളകിയ ആനയും 
മതവും ഒന്ന് തന്നെ 
അതാണെന്റെ അഭിമതം 
'കരി' പോലുള്ള ആനയെ 
'കളഭം' തേച്ചാൽ 
ദൈവം ആകുമോ? 
മഹിഷക്കറി കൂട്ടി 
മദ്യപിക്കുക 
യമൻ ഇനി 
കാലടി വണ്ടിയിൽ 
മൂഷികന് വിഷം കൊടുക്കുക 
'വിഘ്ന'ങ്ങൾ മാറട്ടെ 
വിഘ്നേശ്വരൻ അനുഗ്രഹിക്കട്ടെ .
വിക്രമൻ 2016-04-05 12:26:18
എന്റ പേര് ആന 
കുഴിയാന 
പിടിയാന 
കൊമ്പനാന 
ഒരിക്കൽ ഞാൻ ഇടഞ്ഞു 
പിന്നെ ഞാൻ ഫൊക്കാന 
ദൈവം ആനയെ സൃഷിട്ടിച്ചു 
മനുഷ്യാൻ ഫൊക്കാനയെ സൃഷ്ടിച്ചു 
അവന്റെ സമാധാനവും പോയി 
അതുകൊണ്ട് അവർ ധ്യാനിക്കുന്നു 
'ആന തലയോളം വെണ്ണ തരാമട 
ആനന്ദ ശ്രീകൃഷ്ണ വാ തുറക്ക് '

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക