Image

ഭര്‍ത്താവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാന്‍ ഭാര്യയുടെ ക്വട്ടേഷന്‍

Published on 28 January, 2012
ഭര്‍ത്താവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാന്‍ ഭാര്യയുടെ ക്വട്ടേഷന്‍
പെരുമ്പാവൂര്‍: ഭര്‍ത്താവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭാര്യ ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ചെന്ന് പരാതി. ഇതു സംബന്ധിച്ച് പെരുമ്പാവൂര്‍ സ്വദേശികളായ അഞ്ച്‌പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. പാറപ്പുറം സ്വദേശികളായ ചെന്താര വീട്ടില്‍ സനീര്‍ (21), പുത്തന്‍പറമ്പില്‍ സമദ് (21), പേരേപ്പറമ്പില്‍ റിജാസ് (21), പുത്തന്‍പീടികയില്‍ സനീഷ് (29), പുതിയ വീട്ടില്‍ നിയാസ് (21) എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയെന്നു പറയപ്പെടുന്ന ചങ്ങനാശ്ശേരി സ്വദേശിനി ദീപ(25)യേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെരുമ്പാവൂര്‍ നങ്ങേലി വീട്ടില്‍ വിജീഷ് (27) ആണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് പെരുമ്പാവൂര്‍ െ്രെപവറ്റ് സ്റ്റാന്‍ഡിനു സമീപത്തുവെച്ച് സ്‌കോര്‍പിയോ കാറിലെത്തിയ സംഘം വിജീഷിനെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പെരുമ്പാവൂരില്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന വിജീഷ് ഇതിലെ കണ്ടക്ടറായും പ്രവര്‍ത്തിച്ചിരുന്നു.

വിജീഷും ദീപയും മൂന്ന് കൊല്ലം മുമ്പ് പ്രണയിച്ച് വിവാഹിതരായതാണ്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് വിവാഹിതരായി വിജീഷിന്റെ വീട്ടിലെത്തിയ ദീപയെ അംഗീകരിക്കാന്‍ ഇയാളുടെ വീട്ടുകാര്‍ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. പിന്നീട് സിംഗപ്പൂരില്‍ ജോലിക്കുപോയ ദീപ കഴിഞ്ഞ 28നാണ് നാട്ടിലെത്തിയത്. വിജീഷിനെ കൊണ്ടുപോകാനുള്ള വിസയും ദീപ കൊണ്ടുവന്നു. എന്നാല്‍, വിജീഷിന്റെ വീട്ടില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ ഒരു വിമന്‍സ് ഹോസ്റ്റലിലാണ് ദീപ കഴിഞ്ഞിരുന്നത്. കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ വിജീഷ് ദീപയോടൊപ്പം സിംഗപ്പൂരില്‍ പോയിരുന്നു. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തിരിച്ചുപോന്നു.

ചങ്ങനാശ്ശേരിയാണ് സ്വദേശമെങ്കിലും ദീപയുടെ വീട്ടുകാര്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഒരു വയസ്സായ കുട്ടിയുമുണ്ട്. ദീപയുടെ സഹോദരിയുടെ വിവാഹം തിങ്കളാഴ്ച ബാംഗ്ലൂരില്‍ നടക്കാനിരിക്കുകയാണ്. ഈ വിവാഹത്തില്‍ സംബന്ധിക്കാന്‍ ദീപ ക്ഷണിച്ചെങ്കിലും വിജീഷ് തയ്യാറായില്ലത്രെ. ഇതേത്തുടര്‍ന്നാണ് ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് ദീപ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

വാഹനം പാലക്കാട് എത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങിയ വിജീഷ് അവിടെ ബഹളംവെച്ച് നാട്ടുകാരെ അറിയിച്ചു. നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് ഹൈവേ പോലീസ് വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളേയും വിജീഷിനേയും ദീപയേയും പിന്നീട് പെരുമ്പാവൂര്‍ പോലീസ്‌സ്‌റ്റേഷനില്‍ എത്തിച്ചു.

വിജീഷിന്റെ വീട്ടുകാരും ദീപയും തമ്മില്‍ സ്ത്രീപീഡനക്കേസ് നിലവിലുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തിയതു മുതല്‍ നിത്യമെന്നോണം പെരുമ്പാവൂര്‍ പോലീസ്‌സ്‌റ്റേഷനില്‍ ഇരുവരും വന്നുപോയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബാംഗ്ലൂരില്‍ വിവാഹത്തില്‍ സംബന്ധിച്ചശേഷം സിംഗപ്പൂരിലേക്ക് വിജീഷിനെ കൊണ്ടുപോകാനായിരുന്നു ദീപയുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.

പെരുമ്പാവൂരില്‍ താമസിക്കുമ്പോള്‍ പരിചയപ്പെട്ട അബൂബക്കര്‍ എന്ന ഓട്ടോെ്രെഡവറാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ ദീപയ്ക്ക് പരിചയപ്പെടുത്തിയത്. സംഘം പതിനായിരം രൂപയും ദീപയില്‍ നിന്ന് കൈപ്പറ്റിയതായി പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക