Image

ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കുമെന്ന് ട്രംപ്

Published on 31 March, 2016
ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കുമെന്ന് ട്രംപ്
ബ്രൂക്ഫീല്‍ഡ്: ഗര്‍ഭഛിദ്രം നടത്തുന്ന സ്?ത്രീകളെ ശിക്ഷിക്കുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ്സ്ഥാനാര്‍ഥി ഡൊണാള്‍ഡ്ട്രംപ്. വിസ്കോണ്‍സന്‍ സംസ്ഥാനത്തെ പ്രൈമറിക്ക് മുമ്പ്എം.എസ്.എന്‍.ബി.സി  ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്.

ഗര്‍ഭഛിദ്രം നിരോധിക്കണമോയെന്ന ചാദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. അതേസമയം ഗര്‍ഭഛിദ്രത്തിന് എന്ത് തരത്തിലുള്ള ശിക്ഷയാണെന്ന്  നല്‍കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. നിയമപരമല്ലാത്ത സ്ഥാപനങ്ങളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നത്  തുടരുകയാണെന്നും ട്രംപ് പറഞ്ഞു.

അതിനിടെ ട്രംപിന്റ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി രംഗത്തുവന്നു. ഇനിയും വിവാദ പ്രസ്താവനകള്‍ ട്രംപിന്റ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കമ്പാഴാണ്ഇത്തരം അപകടകരമായ പ്രസ്താവനകള്‍ വരുന്നതെന്ന് ഹിലരി ട്വീറ്റ് ചെയ്തു.

Join WhatsApp News
Tom abraham 2016-03-31 14:29:59

Trump is telling the truth, and will impress Cathoilcs and conservatives. ' Thou shall not kill.' Women, and doctors must vote for Trump. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക