Image

ടെക്‌സസില്‍ 75 മൈല്‍ വേഗതയില്‍ വാഹനം ഓടിക്കാം; ഡാളസ്സില്‍ 11 സ്‌ക്കൂളുകള്‍ അടച്ചു പൂട്ടും

പി.പി.ചെറിയാന്‍ Published on 28 January, 2012
ടെക്‌സസില്‍  75 മൈല്‍ വേഗതയില്‍ വാഹനം ഓടിക്കാം; ഡാളസ്സില്‍ 11 സ്‌ക്കൂളുകള്‍ അടച്ചു പൂട്ടും
ഡാളസ് : അന്തര്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 1500 മൈല്‍ ടെക്‌സസ് ഹൈവേയില്‍ ജനുവരി 26 മുതല്‍ മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ വാഹനം ഓടിക്കുന്നതിന് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അനുമതി നല്‍കി.

ടെക്‌സസ് നിയമ നിര്‍മ്മാണ സഭ നേരത്തെ ഈ ബില്‍ പാസ്സാക്കിയിരുന്നുവെങ്കിലും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ ജനുവരി 26ന് ചേര്‍ന്ന ഗവേണിങ്ങ് ബോര്‍ഡ് യോഗം വോട്ടെടുപ്പിലൂടെയാണ് നടപ്പാക്കുന്നതിനുള്ള അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

1-10, 1-20, 1-30, 1-45 തുടങ്ങിയ ഹൈവേകളില്‍
വര്‍ദ്ധിപ്പിച്ച വേഗത സുരക്ഷിതമാണെന്ന് വിദഗ്ദ സമിതി നല്‍കിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇങ്ങനെ ഒരു തീരുമാനം സ്ഥീകരിച്ചതെന്ന് ജനുവരി 26 വ്യാഴാഴ്ച പ്രസിദ്ധീകരണത്തിനു നല്‍കിയ പത്രകുറിപ്പില്‍ ഡോട്ട് അധികാരികള്‍ വെളിപ്പെടുത്തി.

വാഹനത്തിന്റെ വേഗത രേഖപ്പെടുത്തിയിരിക്കുന്ന നിലവിലുള്ള ബോഡുകള്‍ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുന്നതുവരെ നിശ്ചയിക്കപ്പെട്ട വേഗതയില്‍ മാത്രമേ വാഹനം ഓടിക്കാവൂ എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഡാളസ്സില്‍ 11 സ്‌ക്കൂളുകള്‍ അടച്ചു പൂട്ടും; 177 സ്ഥിരം ജീവനക്കാരെ പിരിച്ചുവിടും

ഡാളസ് : ഡാളസ് ഇന്‍ഡിപെഡന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റിലെ 11 സ്‌ക്കൂളുകള്‍ അടച്ചുപൂട്ടുന്നതിനും, അദ്ധ്യാപകരുള്‍പ്പെടെ സ്ഥിരം ജീവനക്കാരെ പിരിച്ചുവിടുന്നതിനും, ശമ്പള വര്‍ദ്ധനവ് നല്‍കാതെ അദ്ധ്യാപകരുടെ അദ്ധ്യയന സമയം വര്‍ദ്ധിപ്പിക്കുന്നതിനും ജനുവരി 26 വ്യാഴാഴ്ച ചേര്‍ന്ന ഡി.ഐ.എസ്.ഡി. ട്രസ്റ്റി ബോര്‍ഡ് തീരുമാനിച്ചു.

327 പേര്‍ക്ക് ഇരിക്കാവുന്ന ഹാളില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്നവരുടെയും, സര്‍ക്യൂട്ട് ടി.വി.യുടെ പുറമെ യോഗ നടപടികള്‍ വീക്ഷിക്കുന്നവരുടെയും പ്രതിഷേധ പ്രകടനങ്ങള്‍ അവഗണിച്ചാണ് രണ്ടിനെതിരെ ആറു വോട്ടുകള്‍ക്ക് തീരുമാനങ്ങള്‍ ട്രസ്റ്റി ബോര്‍ഡ് പാസ്സാക്കിയത്.

അടുത്ത അദ്ധ്യയനവര്‍ഷത്തില്‍ ഈ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ സമീപ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

25 മില്യണ്‍ ഡോളര്‍ കമ്മി ബഡ്ജറ്റ് കുറക്കുവാന്‍ ഇനിയും വേറെ മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടിവരുമെന്നും, 11 സ്‌ക്കൂളുകള്‍ അടയ്ക്കുന്നതിലൂടെ 11.5 മില്യണ്‍ ഡോളര്‍ കമ്മികുറക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂവെന്ന് ഡി.ഐ.എസി.
ഡി.ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ല്യൂ ബ്ലേക്ക് ബാണ്‍ പറഞ്ഞു.

മലയാളികള്‍ ഉള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ ജോലിയെടുക്കുന്ന വിദ്യാലയങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നത് തൊഴിലില്ലായ്മയും, സാമ്പത്തിക മാന്ദ്യവും മൂലം ബുദ്ധിമുട്ടുന്നവരുടെ ക്ലേശങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.

ടെക്‌സസില്‍  75 മൈല്‍ വേഗതയില്‍ വാഹനം ഓടിക്കാം; ഡാളസ്സില്‍ 11 സ്‌ക്കൂളുകള്‍ അടച്ചു പൂട്ടും
ടെക്‌സസില്‍  75 മൈല്‍ വേഗതയില്‍ വാഹനം ഓടിക്കാം; ഡാളസ്സില്‍ 11 സ്‌ക്കൂളുകള്‍ അടച്ചു പൂട്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക