Image

മഹാരോഗികളായ എം എല്‍ എമാരെ നമുക്ക് വേണോ ?

അനില്‍ പെ­ണ്ണുക്കര Published on 30 March, 2016
മഹാരോഗികളായ എം എല്‍ എമാരെ നമുക്ക് വേണോ ?
പതിമ്മൂന്നാം നിയമസഭയിലെ നൂറ്റിപ്പതിനേഴു എം എല്‍ എമാര്‍ രോഗികളാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?എന്നാല്‍ വിശ്വസിച്ചേ പറ്റു.നമ്മുടെ എം എല്‍ എമാരുടെ, 2015 ഒക്ടോബര്‍ വരെയുള്ള ചികില്‍സാചിലവിന്റെ കണക്ക് വിവരാവകാശ നിയമപ്രകാരം നേടിയ ആലപ്പുഴ സ്വദേശി, കളത്തില്‍ വിജയന്‍ ,കേരളീയരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. ഇത്രയും എം എല്‍ എ മാര്‍ 4.61 കോടി രൂപയാണ് ജനങ്ങളുടെ കീശയില്‍ നിന്ന് മാറാരോഗങ്ങളുടെ പേരില്‍ ചികില്‍സാചിലവ് എഴുതി വാങ്ങിയിരിക്കുന്നത്! ഇവരില്‍ ഏറെയും അന്‍പത് കോടിയിലേറെ ആസ്തിയാണ് ഇലക്ഷന്‍ കമ്മീഷനു നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. മാത്രവുമല്ല, ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പക്ഷം ഇതെല്ലാം ഇന്‍ഷുറന്‍സ് കമ്പനികള്‍ ചിലവഴിക്കേണ്ടുന്ന തുകയുമാണ്!

കുട്ടനാട് വികസന വക്താവായ തോമസ് ചാണ്ടി, മാത്രം 1കോടി 91 ലക്ഷം രൂപയാണത്രെ മരുന്നിനത്തില്‍ വാങ്ങിച്ചത്. രോഗികളായ ആശ്രിതരെ കാരുണ്യ ലോട്ടറിയെടുക്കാന്‍ പറഞ്ഞയച്ചിട്ടാണ് ഇവരിങ്ങനെ ആര്‍ഭാട ചികില്‍സ നടത്തുന്നതെന്ന് 'തലക്കുറി' യില്‍ പറയുന്നു! (മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും കണക്കുകള്‍ ഇവയില്‍ പെടുന്നില്ല. അവ വേറേ വരും!)ചികില്‍സാ ധനത്തിനു കൊടിയുടെ നിറം പ്രശ്‌നമല്ലല്ലോ. വലിയ രോഗികളുടെ കണക്ക് തലക്കുറിയില്‍ അവതരിപ്പിക്കുന്നുമുണ്ട്. സി.ദിവാകരന്‍ ­14.68 ലക്ഷം, സി.തോമസ് ­ 11.28 ലക്ഷം,എം ചന്ദ്രന്‍ ­ 10.70 ലക്ഷം, ജമീല പ്രകാശം ­ 8.04 ലക്ഷം എന്നിങ്ങനെയാണത്രെ ലക്ഷങ്ങളുടെ കണക്ക്. രമേശ് ചെന്നിത്തലയാണ് ഏറ്റവും കുറഞ്ഞ 2.86 ലക്ഷം രൂപ എഴുതിയെടുത്തിരിക്കുന്നത്. ഇങ്ങനെ എന്തെല്ലാം അലവന്‍സുകളാവാം ജനപ്രതിനിധികള്‍ക്ക് ലഭ്യമായിട്ടുള്ളത്. വെറുതെയല്ലല്ലോ മല്‍സരിക്കുവാന്‍ സീറ്റിനിത്ര കടിപിടിയും, കിഴവന്മാര്‍ ഒട്ടും വിട്ടു കൊടുക്കാത്ത­തും.

രാഷ്ട്രീയം എന്നും ഇങ്ങനെയുള്ള കൈയ്യിട്ടുവാരലുകളുടെ കലയാണ്, അതാണ് പുതിയ ആളുകളെയും, മാറ്റങ്ങളെയും ഇവരെല്ലാം ഭയപ്പെടുന്നത്. എന്തു വിലകൊടുത്തും മുന്നണികളില്‍ നിന്ന് പുല്‍ച്ചാടി കളിച്ച് അധികാരസ്ഥാനത്ത് ചിലര്‍ എന്നും നിലനില്‍ക്കുന്നത്.
കൂടുതല്‍ കബളിപ്പിക്കപ്പെടുവാന്‍ മലയാളിയുടെ ജീവിതം ഇനിയും ബാക്കി, അവര്‍ക്ക് അസുഖങ്ങള്‍ ബ്ലേഡ് കാശെടുത്ത് ചികില്‍സിക്കണം,അല്ലെങ്കില്‍ സര്‍ക്കാരാശുപത്രിയുടെ വരാന്തയില്‍ കിടന്ന് മരിക്കണം!
മാറരുത്, മലയാളീ, മാറരുത്, ഇവര്‍ക്കൊക്കെ തന്നെ ഉറച്ച് നിന്ന് മുദ്രാവാക്യം വിളിച്ച് മരിച്ചാലും വോട്ട് കുത്തണം. ഒരു കാരണവശാലും മാറി ചിന്തിക്കരുത്!...
Join WhatsApp News
Ponmelil Abraham 2016-03-30 16:57:20
Valuable information about our politicians and how corrupt they are as opposed to what they present themselves in front of their constituents.
TomTom 2016-03-31 06:03:36
Ennittum ee komalikale pokkikkondu nadakkan eshtam polea pottanmar lokam muzhuvanum!!! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക