Image

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 January, 2012
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വി. സെബസ്‌ത്യാനോസിന്റെ അമ്പു തിരുനാള്‍ ഭക്ത്യാഢംബരപൂര്‍വ്വം ആഘോഷിച്ചു. ജനുവരി 22-ന്‌ ഞായറാഴ്‌ച രാവിലെ 10.45-ന്‌ തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ ഫാ. ബിജു നാറാണത്ത്‌ മുഖ്യകാര്‍മികനായിരുന്നു.

തിരുനാള്‍ തിരുകര്‍മ്മങ്ങളോടനുബന്ധിച്ച്‌ നടന്ന വി. സെബസ്‌ത്യാനോസിന്റെ നൊവേനയ്‌ക്കും, ദിവ്യകാരുണ്യ ആരാധനയ്‌ക്കും വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന കഴുന്ന്‌ പ്രദക്ഷിണത്തില്‍ ഇടവകാംഗങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. കഴുന്ന്‌ പ്രദക്ഷിണം പുതിയ തലമുറയ്‌ക്ക്‌ ദിവ്യമായ അനുഭവമായിരുന്നു. തിരുനാളിനോട്‌ അനുബന്ധ്‌ച്ച്‌ നേര്‍ച്ചയും വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക