Image

അറിവിന്റെ ആഴക്കടലായ അഴീക്കോട്‌ മാഷ്‌

ജോയിച്ചന്‍ പുതുക്കുളം Published on 28 January, 2012
അറിവിന്റെ ആഴക്കടലായ അഴീക്കോട്‌ മാഷ്‌
ശ്രീ സുകുമാര്‍ അഴീക്കോടിന്റെ ദേഹവിയോഗത്തില്‍ കേരളാ ലിറ്ററി സൊസൈറ്റി ഓഫ്‌ ഡാളസ്‌ അനുശോനം രേഖപ്പെടുത്തി.

കേരളത്തിന്റെ പ്രസംഗവേദികളില്‍ നിന്നും ശാന്തഗംഭീരവും, അയത്‌നലളിതവുമായ വാക്കുകളുടെ ഒഴുക്ക്‌ നിലച്ചു. മലയാളികളുടേയും, മലയാള ഭാഷസ്‌നേഹികളുടേയും അത്ഭുതാദരങ്ങള്‍ക്ക്‌ എന്നെന്നും പാത്രീഭൂതനായിരുന്ന അഴീക്കോട്‌ മാഷ്‌ കാലയവനികയ്‌ക്കു പിന്നിലേക്ക്‌ വിടവാങ്ങി.

തന്റെ അനര്‍ഗ്ഗളമായ വാഗ്‌വിലാസത്തില്‍ ഒരു ജനതയെ മുഴുവന്‍ ഇരുത്തി ചിന്തിപ്പിക്കാനും, അഴിമതിക്കും അനീതിയ്‌ക്കുമെതിരേ നിര്‍ഭയം പ്രതികരിക്കാനും പ്രേരിപ്പിച്ച ഉജ്വല വാഗ്‌മിയും, അറിവിന്റെ ആഴക്കടലും ആയിരുന്നു ശ്രീ അഴീക്കോട്‌ മാഷ്‌ എന്ന്‌ കേരളാ ലിറ്ററി സൊസൈറ്റി പ്രസിഡന്റ്‌ ജോസന്‍ ജോര്‍ജ്‌ തന്റെ അനുസ്‌മരണ സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിന്റെ സാംസ്‌കാരിക നഭോമണ്‌ഡലത്തില്‍ ജ്വലിച്ചുനിന്ന ശുക്രതാരമാണ്‌ പൊലിഞ്ഞത്‌ എന്നാണ്‌ പ്രശസ്‌ത നോവലിസ്റ്റും ലാനാ ഡയറക്‌ടര്‍ ബോര്‍ഡ്‌ ചെയര്‍മാനുമായ ഏബ്രഹാം തെക്കേമുറി അഴീക്കോട്‌ മാഷിനെ വിലയിരുത്തിയത്‌.

കേരളാ ലിറ്ററി സൊസൈറ്റി ട്രഷറര്‍ ജോസ്‌ ഓച്ചാലില്‍ തന്റെ അനുസ്‌മരണത്തില്‍, പ്രലോഭനങ്ങള്‍ക്കുമുന്നില്‍ പ്രതികരണശേഷി അടിയറവു വെയ്‌ക്കാന്‍ കൂട്ടാക്കാത്ത ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ അവസാന കണ്ണികളില്‍ ഒരാളായിരുന്നു ശ്രീ സുകുമാര്‍ അഴീക്കോട്‌ എന്ന്‌ അനുസ്‌മരിച്ചു. മീനു എലിസബത്ത്‌, തോമസ്‌ മാത്യു തുടങ്ങിയവരും കേരളാ ലിറ്ററി സൊസൈറ്റിയെ പ്രതിനിധീകരിച്ച്‌ സംസാരിച്ചു.
അറിവിന്റെ ആഴക്കടലായ അഴീക്കോട്‌ മാഷ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക