Image

കേരളാ കോണ്‍ഗ്രസ്‌ (എം) ഡാളസ്‌ ചാപ്‌റ്റര്‍ അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 January, 2012
കേരളാ കോണ്‍ഗ്രസ്‌ (എം) ഡാളസ്‌ ചാപ്‌റ്റര്‍ അനുശോചിച്ചു
ഡാളസ്‌: കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കേരളം കണ്ട സാംസ്‌കാരിക നായകന്മാരില്‍ ഏറെ ശ്രദ്ധേയനായിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം പ്രബുദ്ധ കേരളത്തിന്‌ തീരാനഷ്‌ടമാണെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ഡാളസ്‌ ചാപ്‌റ്റര്‍ യോഗം അനുശോചനം അറിയിച്ചു. ലളിത ജീവിതംകൊണ്ടും, ഇന്നത ആദര്‍ശംകൊണ്ടും, ധര്‍മ്മത്തേയും, നന്മയേയും പോഷിപ്പിക്കുകയും ചെയ്‌തിരുന്ന അദ്ദേഹത്തിന്റെ ജീവിതക്രമവും, ആശയങ്ങളും എന്നെന്നും മലയാളിയുടെ മനസ്സില്‍ നിറസാന്നിധ്യം ആയിരിക്കും.

ദു:ഖിതരായിരിക്കുന്ന ബന്ധുമിത്രാദികളോടും സമൂഹത്തില്‍ എല്ലാ നിലകളിലുമുള്ള സുഹൃത്തുക്കളോടുമുള്ള കേരളാ കോണ്‍ഗ്രസിന്റെ (എം) ആദരാഞ്‌ജലി. യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ബേബിച്ചന്‍ ചാമക്കാല അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി തോമസ്‌ ഏബ്രഹാം, നാഷണല്‍ സെക്രട്ടറി ഷാജി രാമപുരം, ബാബു പടവത്തില്‍, വര്‍ഗീസ്‌ കോയിപ്പുറം, റെജി കയ്യാലയ്‌ക്കകത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി തോമസ്‌ ഏബ്രഹാം അറിയിച്ചതാണിത്‌.
കേരളാ കോണ്‍ഗ്രസ്‌ (എം) ഡാളസ്‌ ചാപ്‌റ്റര്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക