Image

ഭക്ഷ്യവിലപ്പെരുപ്പം നെഗറ്റീവായി തുടരുന്നു

Published on 27 January, 2012
ഭക്ഷ്യവിലപ്പെരുപ്പം നെഗറ്റീവായി തുടരുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം നാലാമത്തെ ആഴ്ചയും നെഗറ്റീവായി തുടരുന്നു. ജനുവരി 14 ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് മൈനസ് 1.03 ശതമാനമാണ് ഭക്ഷ്യവിലപ്പെരുപ്പ നിരക്ക്. പച്ചക്കറിവിലയിലുണ്ടായ കുറവാണ് നിരക്ക് ഉയരാതിരിക്കാന്‍ കാരണം.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പച്ചക്കറി വിലയില്‍ 47.06 ശതമാനം കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സവോളവിലയില്‍ 79.10 ശതമാനവും ഉരുളക്കിഴങ്ങ് വിലയില്‍ 22.46 ശതമാനവും ഇടിവുണ്ടായി. ഗോതമ്പിന്റെ വില 3.37 ശതമാനവും കുറഞ്ഞതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ധാന്യവും പാലും മുട്ടയും മാംസവും ഉള്‍പ്പെടെയുള്ളവയുടെ വിലയില്‍ കുറവുണ്ടായിട്ടില്ലെന്നും ഇവയുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക