Image

എ.എം.ആര്‍.ഐ അപകടം: രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

Published on 27 January, 2012
എ.എം.ആര്‍.ഐ അപകടം: രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: എ.എം.ആര്‍.ഐ ആസ്പത്രിയില്‍ കഴിഞ്ഞമാസമുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാരെ അറസ്റ്റുചെയ്തു.

ഡോ. മണി ചെത്രി, ഡോ. പ്രണബ് ദാസ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ ഒന്‍പതിനുണ്ടായ തീപ്പിടിത്തത്തില്‍ 90 പേര്‍ മരിച്ചിരുന്നു. വിഷപ്പുക ശ്വസിച്ചായിരുന്നു മരണം.

ഇതിനിടെ എ.എം.ആര്‍.ഐ ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് ഒരു വ്യവസായ ഗ്രൂപ്പ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക