Image

രൂപയുടെ മൂല്യം 10 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

Published on 27 January, 2012
 രൂപയുടെ മൂല്യം 10 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
മുംബൈ: വിദേശ നാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

രൂപയുടെ വില വെള്ളിയാഴ്ച രാവിലെ 31 പൈസ ഉയര്‍ന്ന് 49.77 എന്ന നിലയിലെത്തിയതോടെയാണ് ഇത്. അതായത് ഒരു ഡോളറിന് 49.77 രൂപ നല്‍കിയാല്‍ മതി. വിദേശ നിക്ഷേപം ഉയര്‍ന്നതും ഡോളറിനെതിരെ യൂറോ നേട്ടമുണ്ടാക്കിയതുമാണ് രൂപയ്ക്ക് കരുത്തായത്.

ബുധനാഴ്ച 50.08 എന്ന നിലയിലായിരുന്നു രൂപ ക്ലോസ് ചെയ്തത്. വ്യാഴാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഇന്ത്യയില്‍ വിദേശ നാണ്യ വിപണി പ്രവര്‍ത്തിച്ചിരുന്നില്ല.

2011 ഡിസംബര്‍ 15ന് ഒരു ഡോളറിന് 54 രൂപയ്ക്ക് മുകളിലായിരുന്നു. ആ നിലയില്‍ നിന്നാണ് രൂപ 10 ശതമാനത്തിനടുത്ത് നേട്ടം കൈവരിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക