Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ മെഡിക്കല്‍ - ലീഗല്‍ സെമിനാര്‍ ഫെബുവരി 18-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 January, 2012
ഇല്ലിനോയി മലയാളി അസോസിയേഷന്‍ മെഡിക്കല്‍ - ലീഗല്‍ സെമിനാര്‍ ഫെബുവരി 18-ന്‌
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍- ലീഗല്‍ സെമിനാര്‍ നടത്തുന്നു. അസോസിയേഷന്റെ സാമൂഹ്യക്ഷേമ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ അര്‍ദ്ധദിന സെമിനാര്‍2012 ഫെബ്രുവരി 18-ന്‌ ശനിയാഴ്‌ച ഷിക്കാഗോയിലെ കെ.സി.എസ്‌ കമ്യൂണിറ്റി സെന്ററില്‍ (5110 N Elston Ave) വെച്ചായിരിക്കും നടത്തപ്പെടുന്നത്‌.

രാവിലെ 9.30-ന്‌ ആരംഭിച്ച്‌ ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ അവസാനിക്കുന്ന സെമിനാറില്‍ പ്രവേശനം സൗജന്യമായിരിക്കും. രണ്ട്‌ സെഷനുകളിലായിട്ടാണ്‌ സെമിനാര്‍ നടത്തുന്നത്‌. ഒന്നാമത്തെ സെഷനില്‍ ആരോഗ്യ ജീവിതം നയിക്കാന്‍ നാം അവശ്യം അറിയേണ്ടതും, രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാന്‍ അനുദിന ജീവിതത്തില്‍ ലളിതമായി ചെയ്യാവുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ എന്തെല്ലാമെന്നതിനെപ്പറ്റിയും ഡോ. എഡ്വിന്‍ കാച്ചപ്പള്ളി ക്ലാസ്‌ എടുക്കും.

രണ്ടാമത്തെ സെഷനില്‍ പുതുതായി നിലവില്‍ വന്ന നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ വ്യക്തികളും കുടുംബങ്ങളും അറിഞ്ഞിരിക്കേണ്ടതും നിയമപരമായി നിലനില്‍ക്കുന്ന വില്‍പ്പത്രം, ട്രസ്റ്റുകള്‍ എന്നിവയുടെ രൂപീകരണവും രജിസ്‌ട്രേഷനും എന്ന വിഷയത്തെ അധികരിച്ച്‌ അറ്റോര്‍ണി ദീപാ കിടങ്ങന്‍ ക്ലാസ്‌ എടുക്കുന്നതാണ്‌.

രാവിലെ 9.30-ന്‌ ആരംഭിച്ച്‌ ഉച്ചകഴിഞ്ഞ്‌ ഒരുമണിക്ക്‌ അവസാനിക്കുന്ന സെമിനാറില്‍ പ്രവേശനം തികച്ചും സൗജന്യമായിരിക്കും. സീറ്റുകള്‍ പരിമിതമായതിനാല്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ രാവിലെ 9.30-ന്‌ തന്നെ എത്തിച്ചേരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം (847 322 1181), സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌ (847 863 3433), ട്രഷറര്‍ മാത്യു കളത്തില്‍ (773 414 5231).
ഇല്ലിനോയി മലയാളി അസോസിയേഷന്‍ മെഡിക്കല്‍ - ലീഗല്‍ സെമിനാര്‍ ഫെബുവരി 18-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക