Image

അന്ധനായി അഭിനയിക്കുന്നതില്‍ ആഹ്ലാദിച്ച് മോഹന്‍ലാല്‍

Published on 15 March, 2016
അന്ധനായി അഭിനയിക്കുന്നതില്‍ ആഹ്ലാദിച്ച് മോഹന്‍ലാല്‍
മലയാളികള്‍ എക്കാലവും കണ്ടിരുന്ന് ചിരിക്കുന്ന ഒത്തിരി സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകയാണ് 'ഒപ്പം' എന്ന ചിത്രത്തിന് വേണ്ടി. പതിവ് രീതികളില്‍ നിന്ന് മാറിയൊരു ആക്ഷന്‍ സസ്‌പെന്‍സ് ചിത്രമാണ് ഒപ്പമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അന്ധനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണിതെന്നും അന്ധനായി അഭിനയിക്കുന്ന ത്രില്ലലാണ് താനെന്നും ലാല്‍ പറയുന്നു. സംവിധായകന്റെ മികവിലൂന്നിയ ചിത്രമാണ് ഒപ്പമെന്നുമ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒത്തിരി ഹാസ്യ കുടുംബ ചിത്രങ്ങള്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വന്നിട്ടുണ്ട്. ഗീതാഞ്ജലിയാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം. ആരോ ഒരാള്‍ ഒപ്പമുണ്ട് നിഴല്‍ പോലെ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഒരു ഫഌറ്റില്‍ നടന്ന കൊലപാതകത്തിന് ഏക ദൃക്‌സാക്ഷിയാകുന്നത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അന്ധനായ കഥാപാത്രമാണ്. 

നിരപരാധിത്വം തെളിയിക്കാന്‍ ഇയാള്‍ നടത്തുന്ന പോരാട്ടമാണ് ഒപ്പം. ഗോവിന്ദ് വിജയന്റെ കഥയ്ക്ക് പ്രിയദര്‍ശനാണ് തിരക്കഥയും സംഭാഷണവും. ഫോര്‍ മ്യൂസിക്‌സ് എന്ന ബാന്‍ഡ് ആണ് സംഗീത സംവിധാനം. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കാവലന്‍, സുര, പോലീസ് ഗിരി എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എന്‍ കെ ഏകൈംബരമാണ് ഛായാഗ്രഹണം. 

കോളേജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം വിമല രാമനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുകയാണ് ഒപ്പത്തിലൂടെ. സഞ്ജിത ഷെട്ടിയാണ് മറ്റൊരു കേന്ദ്ര നായിക വേഷത്തിലെത്തുന്നത്. സമുദ്രക്കനി ശിക്കാറിന് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഒപ്പം. നെഗറ്റീവ് റോളിലാണ് സമുദ്രക്കനി. അനുശ്രീ, നെടുമുടി വേണു, മാമുക്കോയ, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്.

അന്ധനായി അഭിനയിക്കുന്നതില്‍ ആഹ്ലാദിച്ച് മോഹന്‍ലാല്‍
Join WhatsApp News
അന്ധൻ വറുഗീസ് 2016-03-15 06:38:50
"കൊലപാതകത്തിന് ദൃക്ക്സാക്ഷി ആകുന്ന അന്ധനായ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത് "
കൊലപാതകത്തിന് അന്ധൻ എങ്ങനെ ദൃക്ക്സാക്ഷിയാകും? നല്ല തമാശ 
വക്രദൃഷ്ടി 2016-03-15 07:39:40
അന്ധൻ വറുഗീസ് ഇതെങ്ങനെ വായിച്ചു എന്നാണു എനിക്ക് മനിസിലാകാത്തതു! 
കോങ്കണ്ണൻ വാസു 2016-03-15 08:12:57
അന്ധന്മാരും, വക്രദൃഷ്ടികളുമുള്ള ഒരു മലയാളി സമൂഹമാണ് അമേരിക്കയിലുള്ളത്. പിന്നെ എങ്ങനെ നമ്മൾ നന്നാകും > കഷ്ടം കഷ്ടം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക