Image

മണിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം

Published on 08 March, 2016
മണിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്. മണിക്ക് ഗുരുതരമായ കരള്‍രോഗമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ഡിസംബറില്‍ അദ്ദേഹം മദ്യപാനം നിര്‍ത്തി. എന്നാല്‍, സമീപ ദിവസങ്ങളില്‍ വീണ്ടും മദ്യപിച്ചതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം ലഭിക്കൂ. പരിശോധനാഫലം ലഭിക്കുന്നതിന് ഒരു മാസം താമസമുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

വിഷാംശം ഉള്ളില്‍ ചെന്നതാണ് മരണത്തിനു കാരണമെന്ന സംശയം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. 
Join WhatsApp News
CID Moosa 2016-03-08 11:14:55
 ആന്തരീക അവയവങ്ങൾ ഉണ്ടായിട്ടു വേണ്ടേ ടെസ്റ്റ് നടത്താൻ. അതുമുഴുവൻ ദ്രവിച്ചു പോയില്ലേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക